headerlogo
education

വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ ഇലക്റ്ററൽ ലിറ്ററസി ക്ലബ്ബ് തുടങ്ങി.

ക്യാമ്പസ് ടു ബൂത്ത് പദ്ധതിയുടെ ഭാഗമായി വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ ഇലക്റ്ററൽ ലിറ്ററസി ക്ലബ്ബ് എസ് എസ് കെ ജില്ല പ്രോഗ്രാം കോഡിനേറ്റർ ഡോ. നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു

 വാകയാട് ഹയർസെക്കൻഡറി സ്കൂളിൽ ഇലക്റ്ററൽ ലിറ്ററസി ക്ലബ്ബ് തുടങ്ങി.
avatar image

NDR news

06 Nov 2026 03:33 PM

വാകയാട് : ക്യാമ്പസ് ടു ബൂത്ത് എന്ന പദ്ധതിയുടെ പ്രാരംഭ നടപടിയായി വാകയാട് ഹയർ സെക്കന്ററി സ്കൂളിൽ ഇലക്റ്ററൽ ലിറ്ററസി ക്ലബ്ബ് (ഇ എൽ സി ) എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ഡോ.നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. 2006 ഒക്ടോബർ ഒന്നിന് പതിനേഴ് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നല്കുന്നതിനായി ഹയർ സെക്കന്ററി വിഭാഗത്തിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. എൻ.എസ്.എസ് യൂണിറ്റും ഇ.എൽ.സി.യും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.

        പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ എസ് എസ് ജില്ലാ കോഡിനേറ്ററായ ബ്രിജിത്ത് ഇ.കെ. പോസ്റ്റർ പ്രകാശനം ചെയ്തു. ഡോ. ഷീജ കെ, സ്കൂൾ പാർലമെന്റ് ചെയർമാൻ അസ്ലം ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഇ.എൽ.സി ടീച്ചർകോഡിനേറ്റർ കെ.വി.രമേഷ് സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രബിന കെ നന്ദിയും പറഞ്ഞു.

NDR news
06 Nov 2026 03:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents