headerlogo
education

'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് - ദീപാവലി സ്നേഹ് മിലൻ' പരിപാടി സംഘടിപ്പിച്ചു

'നശാ മുക്ത് യുവ ഫോർ വികസിത് ഭാരതിന്റെ ഭാഗമായി പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ നടന്ന ലഹരിമുക്ത ക്യാമ്പയ്ൻ പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ ഹരിദാസൻ ഉദ്ഘാടനം ചെയ്തു.

 'നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് - ദീപാവലി സ്നേഹ് മിലൻ' പരിപാടി സംഘടിപ്പിച്ചു
avatar image

NDR news

06 Nov 2026 08:04 PM

പേരാമ്പ്ര: ഭാരത സർക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും 'മൈ ഭാരത്' പ്ലാറ്റ്‌ഫോമിന്റെയും ആഭിമുഖ്യത്തിൽ,100 ആഴ്ചകൾ നീണ്ടുനിൽക്കുന്ന 'നശാ മുക്ത് യുവ അഭിയാൻ ക്യാമ്പെയ്ന്റെ ഭാഗമായി പേരാമ്പ്ര ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്സ് & സയൻസ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ആഘോഷവും സംഘടിപ്പിച്ചു.

.    പേരാമ്പ്ര പോലീസ് സബ് ഇൻസ്പെക്ടർ ഹരിദാസൻ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രശസ്ത എഴുത്തുകാരൻ വിമീഷ് മണിയൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

.     വൈസ് പ്രിൻസിപ്പൽ അജ്നാസ് ടി.എം., പി.ടി. ഇബ്രാഹിം, മുസ്തഫ .പി കെ, അനുഷ ശങ്കർ, മുസ്തഫ പി.കെ., ഡോ. സജിന പാലന്റെവിട , വൃന്ദ,.മാലശ്രീ കൃഷ്ണ, ആസിഫ് സി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

.      ചടങ്ങിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഷഹീദ് സി.കെ. സ്വാഗതവും എൻ.എസ്.എസ്. വിദ്യാർത്ഥി പ്രതിനിധി രഗത് ഫാത്തിമ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും യുവജന പങ്കാളിത്തവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും സന്നിഹിതരായിരുന്നു.

NDR news
06 Nov 2026 08:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents