headerlogo
education

ബാലുശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ

ബാലുശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബർ 9, 10, 11 തീയതികളിൽ കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേദിയാകും.

 ബാലുശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ
avatar image

NDR news

07 Nov 2026 10:22 AM

കോക്കല്ലൂർ :ബാലുശേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വേദിയാകും. നവംബര്‍ 9, 10, 11 തീയതികളിലായി മൂന്ന് ദിവസം നീളുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 4581 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. 12 വേദികളിലായി 317 മത്സരയിനങ്ങളാണ് അരങ്ങേറുക. മത്സരങ്ങള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനും പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി വിപുലമായ സംഘാടക സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കലോത്സവത്തിന്റെ ഉദ്ഘാടനം 9 ന് വൈകുന്നേരം 5 ന് വി.ടി സൂരജ് എം.എല്‍.എ നിര്‍വഹിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. സംഘാടകസമിതി ചെയര്‍മാന്‍ മംഗള്‍ദാസ് ത്രിവേണി, കണ്‍വീനര്‍ കെ.എം. മണി ജോയി, ബാലുശേരി ഉപജില്ല ഫെസ്റ്റിവല്‍ കമ്മിറ്റി പ്രതിനിധി കെ. എം സുജേഷ്, ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനര്‍ കെ.വി ബ്രിജേഷ് കുമാര്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ പി.വി റിജുല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

NDR news
07 Nov 2026 10:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents