സ്കൗട്ട് - ഗൈഡ് വാരാഘോഷത്തിന് വർണാഭമായ തുടക്കം
വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് വാരാഘോഷം ജില്ലാ റോവർ കമ്മീഷണർ പി പി റിനേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 77-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് വാകയാട് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്, റേഞ്ചർ ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന വാരാഘോഷത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. നവംബർ 7 മുതൽ 14 വരെ ഏഴു ദിനങ്ങളിലായി ഏഴു വ്യത്യസ്ത പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ജില്ലാ റോവർ കമ്മീഷണർ റിനേഷ് കുമാർ പി പി വാരാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ എം സതീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദീപക് ദേവ്, നിരഞ്ജന എന്നിവർ സംസാരിച്ചു. റേഞ്ചർ ലീഡർ പ്രവിഷ ടി കെ സ്വാഗതവും തീർത്ഥ ഗിരീഷ് നന്ദിയും പറഞ്ഞു.
'. ഏഴു ദിനങ്ങൾ, ഏഴു വർണങ്ങൾ' എന്ന ആശയത്തിലൂന്നി വൈവിധ്യമാർന്ന സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി, ദേശസ്നേഹ പ്രവർത്തനങ്ങളാണ് വാരാഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്.

