പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 മുതൽ 13 വരെ
ഇന്ന് പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന സാംസ്കാരിക സദസ്സ് വടകര റൂറൽ എസ് പി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യും.
പേരാമ്പ്ര: ഉപജില്ലാ സ്കൂൾ കലോത്സവം പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 10 മുതൽ 13 വരെ നടക്കും എന്ന് സംഘാടകര്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് നാലുമണിക്ക് വിളംബര യാത്രയോട് കൂടിയാണ് കലാമേള ആരംഭിക്കുക. വിളംബര ജാഥക്കു ശേഷം നടക്കുന്ന സാംസ്കാരിക സദസ്സ് വടകര റൂറൽ എസ് പി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യും.
പേരാമ്പ്രയിലെ പ്രമുഖരായ സാംസ്കാരിക നായകർ, സാമൂഹ്യപ്രവർത്തകർ എന്നിവർ സംസ്കാരിക സദസ്സിൽ പങ്കെടുക്കും . പത്താം തീയതിയാണ് രചനാമത്സരം നടക്കുക. അയ്യായിരത്തോളം കുട്ടികൾ നാലു ദിവസങ്ങളിലായി കലോൽസവത്തിൽ പങ്കെടുക്കും. 11 ന് സ്റ്റേജ് മത്സരങ്ങൾ തുടങ്ങുന്നതാണ്.
13 ന് വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് കലാമേളക്കു വേണ്ട ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

