headerlogo
education

ഗുരുക്കളെ ആദരിച്ച് കൊണ്ട് ഉപജില്ല കലോത്സവം ആരംഭിച്ചു

വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച കുന്നുമ്മൽ ഉപജില്ല കലോത്സവം വിരമിച്ച അധ്യാപകരെ ആദരിച്ചുകൊണ്ട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയിൽ ഉദ്ഘാടനം ചെയ്തു

 ഗുരുക്കളെ ആദരിച്ച് കൊണ്ട്  ഉപജില്ല കലോത്സവം ആരംഭിച്ചു
avatar image

NDR news

10 Nov 2026 09:53 AM

പാലേരി:നവംബർ 9 മുതൽ 13 വരെ വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന കുന്നുമ്മൽ ഉപജില്ലാ സ്ക്കൂൾ കാലോത്സവത്തിന് തുടക്കമായി. കുന്നുമ്മൽഉപജില്ലയിൽ വിവിധ സ്‌കൂളുകളിൽ അധ്യാപകരായിരുന്ന വിരമിച്ച അധ്യാപകരെ ആദരിച്ച് കൊണ്ടാണ് കലോത്സവങ്ങൾക്ക് തുടക്കം കുറിച്ചത്. വിശ്രമജീവിതം നയിക്കുന്നവരും മറ്റ് മേഖലകളിൽ മുഴുകിയ നൂറ് കണക്കിന് അധ്യാപകരാണ് , ഗുരുവന്ദനം എന്ന ആദരിക്കൽ ചടങ്ങിന് എത്തിയത്, തങ്ങളുടെ സർവ്വീസിലെ അനുഭവങ്ങളും മറ്റും അധ്യാപകർ വിവരിച്ചു,

.     ചങ്ങരോത്ത് പഞ്ചായത്ത് പ്രസി. നസീമ വാഴയിൽ ഉദ്ഘാടനം ചെയ്തു. എ. ഇ ഒ . രതന വല്ലിടീച്ചർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്. പ്രസി. എസ്. സുനന്ദ്, ക്ഷേമകാര്യ ചെയർമാൻ കെ.എം.ഇസ്മയിൽ , ബി പി സിനിസാർ എടത്തിൽ, സ്വാഗതസംഘം കൺവീനർ ആർ ബി കവിത , സ്‌കൂൾ മാനേജർ കെ.വി. കുഞ്ഞികണ്ണൻ, പ്രധാനാദ്ധ്യാപകൻ അനിൽ മാസ്റ്റർ, മുൻകാല അധ്യാപക സംഘടനാ പ്രതിനിധികളായ കെ.പി. ദിനേശൻ, എലിയാറ ആനന്ദൻ , സി സതീശൻ , വാസു മാസ്റ്റർ, കെ. പ്രകാശൻ,നാസറുദ്ദിൻ ,റിയാസ്,എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ അധ്യാപകനായി വിരമിച്ച ബി ബാബുരാജൻ രചിച്ച കടത്തനാടിൻ്റെ ദേശ മുദ്രകൾ എന്ന പുസ്തകം ചടങ്ങിൽ പഞ്ചായത്ത് പ്രസിസന്റ് എ ഇ ഒ വിന് നൽകി പ്രകാശനം ചെയ്തു.

.    എച്ച് എം ഫോറം കൺവീനർ നാസർസ്വാഗതവും, ജോ..._കൺവീനർ കെ.എം ബീന നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി.

NDR news
10 Nov 2026 09:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents