headerlogo
education

പേരാമ്പ്ര ഉപജില്ലാ സ്‌കൂൾ കലോത്സവം വർണ്ണാഭമായ വിളംബര ഘോഷയാത്രയോടെ തുടങ്ങി.

പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി വിളംബര ജാഥയും സംസ്കാരിക സംഗമവും നടന്നു

 പേരാമ്പ്ര ഉപജില്ലാ സ്‌കൂൾ കലോത്സവം വർണ്ണാഭമായ വിളംബര ഘോഷയാത്രയോടെ തുടങ്ങി.
avatar image

NDR news

10 Nov 2026 11:40 AM

​പേരാമ്പ്ര: പേരാമ്പ്ര ഉപജില്ലാ കേരള സ്‌കൂൾ കലോത്സവത്തിന് മുന്നോടിയായി സംഘാടക സമിതി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

​.     മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, സ്വാഗതസംഘം ഭാരവാഹികൾ, പ്രദേശവാസികൾ, കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ഘോഷയാത്രയിൽ പങ്കാളികളായി. ഘോഷയാത്രയോടെ കലോത്സവത്തിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി.

       വിളംബര ജാഥയ്ക്ക് ശേഷം ബോധി ഗ്രൗണ്ടിൽ സാംസ്കാരിക സദസ്സും സംഘടിപ്പിച്ചിരുന്നു. സാംസ്കാരിക സദസ്സിന്റെ ഉദ്ഘാടനം വടകര റൂറൽ എസ്.പി മെറിൻ ജോസഫ് നിർവ്വഹിച്ചു. കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നവംബർ 11-ന് വൈകിട്ട് ഫാത്തിമ തഹലിയ എം.എൽ.എ നിർവഹിക്കുന്നതാണ് .

NDR news
10 Nov 2026 11:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents