headerlogo
education

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യോദയ പദ്ധതി നടപ്പിലാക്കുന്നു

ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കിയുളള ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ വിദ്യാലയങ്ങളുടെ ഗുണനിലവാരവും വിദ്യാർത്ഥികളുടെ പഠന നിലവാരവും ഉയർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

 കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യോദയ പദ്ധതി നടപ്പിലാക്കുന്നു
avatar image

NDR news

11 Nov 2026 09:29 PM

കോഴിക്കോട് : ജില്ലാ പഞ്ചായത്ത് ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി സമഗ്ര വിദ്യാഭ്യാസ പദ്ധതി "വിദ്യോദയ" നടപ്പിലാക്കുന്നു . വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റം വിഭാവനം ചെയ്യുന്ന രീതിയിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. - 2 മുതൽ + 2 വരെയുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ,വിദ്യാലയങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന നീതിയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത് .പ്രൈമറി അപ്പർ പ്രൈമറി മേഖലയിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരു ത്തൽ, വിദ്യാർഥികൾക്ക് മാനസിക പിന്തുണ, പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠന പിന്തുണ, രക്ഷാകർത്ത ശാക്‌തീകരണം, ഉന്നത നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് അധിക പിന്തുണ, വിദ്യാലയശാക്തികരണം, കുട്ടികളുടെ സുരക്ഷ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഫലം മെച്ചപ്പെടുത്താൻ തീവ്ര പരിശീലന പദ്ധതി,പഠന സഹായി നൽകൽ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ ,ബി ആർ സി സ്കൂൾ തലങ്ങളിൽ കോ ഓർഡിനേറ്റർമാരെ നിയോഗിക്കും.

.     പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും സ്കൂൾ ഏകദിന പരിശീലന ക്യാമ്പും അഡ്വക്കേറ്റ് കെ ജയന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ്,സ്ഥിരം സമിതി ചെയർമാൻ മുനീർ എരവത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സീന അശോകൻ, കെ പി മുഹമ്മദ്, കെ കെ ശോഭ ടീച്ചർ, അഞ്ചിത ഷനൂപ്, സുബിന കെ എന്നിവർ ആശംസകൾ അർപ്പിച്ചു.ഡയറ്റ് പ്രിൻസിപ്പാൾ നാസർ ,ടി സലീം ,കെ എം നസീർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി

NDR news
11 Nov 2026 09:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents