പേരാമ്പ്ര ഉപജില്ല കലോത്സവം തുടങ്ങി
പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവം പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ് ലിയ ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല കലോത്സവം സ്റ്റേജ് ഇനങ്ങൾ ആരംഭിച്ചു. പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ് ലിയ നിർവഹിച്ചു.
. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക വിനോദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കിയ അധ്യാപകന് എംഎൽഎ ഉപഹാരം നൽകി. പേരാമ്പ്ര എ ഇ ഒ യൂസഫ് നടുവണ്ണൂർ കലോത്സവനടത്തിപ്പ് വിശദീകരിച്ചു .
. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി കൊട്ടാരക്കൽ, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ്, കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്മാസ്റ്റർ , കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ തണ്ടോറ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ഹനീഫ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ വി അനുരാഗ്, രാജേഷ് വി.ബി, വാർഡ് മെമ്പർമാരായ നാസിദ വി കെ, രാധാ എ എം എന്നിവർ സംസാരിച്ചു. കലോത്സവത്തിന്റെ ജനറൽ കൺവീനറും പ്രിൻസിപ്പലുമായ കെകെ ഷാജുകുമാർ സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ സജിന നന്ദിയും പറഞ്ഞു

