headerlogo
education

ബോധവൽക്കരണ ക്ലാസും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

കോക്കല്ലൂർ ജി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

 ബോധവൽക്കരണ ക്ലാസും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
avatar image

NDR news

13 Nov 2026 07:57 AM

കോക്കല്ലൂർ: ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ശ്രീ. രംഗീഷ് കടവത്ത് ക്ലാസ് നയിച്ചു. കുട്ടികളുടെ മാനസിക ഉല്ലാസവും പഠനമികവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

​.       അതോടൊപ്പം, സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ പങ്കെടുക്കുന്ന സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളായ ഇതിഹാസ് കൃഷ്ണപുരി, ശ്രീലക്ഷ്മി ഭാരതി, ശിവനന്ദ, അമയ് ദേവ്, ഫാത്തിമത്തു സഹറ എന്നിവർക്കുള്ള പ്രത്യേക അനുമോദന ചടങ്ങും ഇതോടൊപ്പം നടന്നു. 

​.       സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. മണി കെ.എം., പി.ടി.എ. പ്രസിഡന്റ് ശ്രീ. അജീഷ് ബക്കീത്ത, ബിൻസി ജോൺ, ലിജേഷ്, റഫീഖ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

NDR news
13 Nov 2026 07:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents