headerlogo
education

ഒപ്പനയിൽ അഞ്ചാം തവണയും സബ്ജില്ലാ ചാമ്പ്യന്മാരായി കോട്ടൂർ എ യു പി സ്കൂൾ

പ്രശസ്ത മാപ്പിള കലാകാരൻ മുസ്തഫ ചേമഞ്ചേരിയുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ഒപ്പന മത്സരത്തിൽ പങ്കെടുത്തത്

 ഒപ്പനയിൽ അഞ്ചാം തവണയും സബ്ജില്ലാ ചാമ്പ്യന്മാരായി കോട്ടൂർ എ യു പി സ്കൂൾ
avatar image

NDR news

13 Nov 2026 01:24 PM

പേരാമ്പ്ര: സബ്ജില്ലാ സ്കൂൾ കലോത്സവത്തിലെ യു.പി വിഭാഗം ഒപ്പന മത്സരത്തിൽ തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി കോട്ടൂർ എ.യു.പി സ്കൂൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

.      കഴിഞ്ഞ വർഷങ്ങളിലെ വിജയത്തുടർച്ച നിലനിർത്തിക്കൊണ്ട് ഇത്തവണയും മികച്ച പ്രകടനത്തിലൂടെയാണ് വിദ്യാർത്ഥികൾ ഈ നേട്ടം സ്വന്തമാക്കിയത്. വിദ്യാർത്ഥികളുടെ നിരന്തര പരിശീലനവും കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിൽ.പ്രശസ്ത മാപ്പിള കലാകാരൻ മുസ്തഫ ചേമഞ്ചേരിയുടെ ശിക്ഷണത്തിലാണ് ഇത്തവണയും വിദ്യാർത്ഥികൾ പരിശിലനം നേടിയത്.വേദിക സനിൽ ,ഹംന ഫാത്തിമ, ആയിഷ ഫൈസ,മൻഹ ഫാത്തിമ,ഹൈറ കദീജ, ആയിഷ ഷിഹ,അംന ഫാത്തിമ, ഷെൻസ അഫ്രിൻ, ബുബുലൈൻ ഫാത്തിമ,ഐസ ഫാത്തിമ, എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്.

.      നാടക മത്സരത്തിലും സ്‌കൂൾ ഒന്നാം സ്ഥാനം നേടി ജില്ലയിലേക്കു അർഹത നേടിയിട്ടുണ്ട്. വേദിക വിവേക് മികച്ച നടിയായും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.കലോത്സവ വേദികളിൽ കോട്ടൂർ എ.യു.പി സ്കൂളിന്റെ കലാപരമായ മികവിനും പ്രതിഭകൾക്കുമുള്ള അംഗീകാരമായി ഇരു നേട്ടങ്ങളും മാറി.

NDR news
13 Nov 2026 01:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents