headerlogo
education

നാടകത്തിൽ ചരിത്ര വിജയവുമായി ജി.എച്ച്.എസ്.എസ് കോക്കല്ലൂരിന്റെ "പടയപ്പ

ബാലുശ്ശേരി ഉപജില്ലാ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരത്തിൽ കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിന്റെ നാടകം "പടയപ്പ"ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജില്ലാതലത്തിലേക്ക് അർഹത നേടി

 നാടകത്തിൽ ചരിത്ര വിജയവുമായി ജി.എച്ച്.എസ്.എസ് കോക്കല്ലൂരിന്റെ
avatar image

NDR news

13 Nov 2026 12:56 PM

ബാലുശ്ശേരി :ബാലുശ്ശേരി ഉപജില്ല കലോത്സവത്തിൽഹയർ സെക്കന്ററി വിഭാഗം നാടക മത്സരത്തിൽ ജി.എച്ച്.എസ്.എസ് കോക്കല്ലൂരിന്റെ നാടകം "പടയപ്പ" ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി കോഴിക്കോട് റവന്യു ജില്ല മത്സരത്തിലേക്ക് അർഹത നേടി. ഈ നാടകത്തിലെ അഭിനയത്തിന് ആർ.പി.ഘനശ്യാം മികച്ച നടനായും എസ്.ജി.ഗൗരി പാർവ്വതി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

.     കഴിഞ്ഞ പത്ത് വർഷങ്ങളിൽ പത്ത് നാടകങ്ങൾ അവതരിപ്പിച്ച് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ മികച്ച വിജയം നേടിയെടുത്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് കോക്കല്ലൂർ. സംസ്ഥാനത്ത് നാല് തവണ മികച്ച നടൻ, മികച്ച നടി നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.

.   എസ്.ആർ നിരൺരാജ്, വി.എസ്. നിവേദ് ഷാ,  ആർ.പി.ഘനശ്യാം, എസ്.ജി. ഗൗരിപാർവ്വതി , ജെ.എസ്. വൈഷ്ണവി, ജെ. എസ് വേദിക, ഗൗതം ആദിത്യൻ, ടി. വി ആയിഷാ ഹെബാൻ, എസ്.വേദ രാജീവ്‌, അർജുൻ ബാബു എന്നിവരാണ് നാടക സംഘത്തിലെ അംഗങ്ങൾ.

.      കെ. ബിനീഷ് ആണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ആർട്ട്, സെറ്റ് നിധീഷ് പൂക്കാട്.വസ്ത്രാലങ്കാരം ജയിംസ് ചങ്ങനാശേരിയും ദിനേശും. സംഗീതം നാരു പറൈ ഇസൈ.ഗാനാലാപനം :ബബിനകമലയും കെ.പാർവതിയും.പിന്തുണ മാറിക്സ് ക്രിയേറ്റീവ് കലക്ടീവ്.സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഏറെ ശ്രദ്ധേയമായ കുഞ്ഞുച്ചേട്ടന്റെ കുഞ്ഞ്, പുലി പറഞ്ഞ കഥ, തേൻ, ഓട്ട, കക്കുകളി, സിംഗപ്പൂർ, കലാസമിതി, കുമരു, ഏറ്റം, കുരിശ് എന്നീ പത്ത് നാടകങ്ങൾ അവതരിപ്പിച്ച കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഇത്തവണത്തെ ഉപജില്ല കലോത്സവത്തിലെ "പടയപ്പ" നാടകവിജയത്തോടെ ഈ വർഷത്തെ നാടക പടയോട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്ന സന്തോഷത്തിലാണ്.

NDR news
13 Nov 2026 12:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents