headerlogo
education

ശിശുദിന സമ്മാനമായി സി എം കിഡ്സ് സ്കോളർഷിപ്പ് കുടിശിക സർക്കാർ അനുവദിച്ചു

സി എം കിഡ്സ് ( എൽ.എസ്.എസ്/യു.എസ്.എസ്)സ്കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായും കൊടുക്കാൻ 20.52 കോടി രൂപ സർക്കാർ അനുവദിച്ചു.

 ശിശുദിന സമ്മാനമായി സി  എം കിഡ്സ് സ്കോളർഷിപ്പ് കുടിശിക സർക്കാർ അനുവദിച്ചു
avatar image

NDR news

14 Nov 2026 07:49 AM

കോഴിക്കോട് : സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (എൽ.എസ്.എസ്./യു.എസ്.എസ്.) പദ്ധതിയിലെ മുഴുവൻ കുടിശ്ശിക തുകയും സർക്കാർ അനുവദിച്ചു. സ്കോളർഷിപ്പ് വിതരണത്തിന് 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി തീരുമാനമെടുത്തത്.

.     ഈ അധ്യയന വർഷത്തെ (2026-27) സ്കോളർഷിപ്പ് തുക മാർച്ച് 31-നകം വിതരണം ചെയ്യും. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

.      ഭാവിയിൽ സ്കോളർഷിപ്പ് തുക കുടിശ്ശികയാകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

NDR news
14 Nov 2026 07:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents