headerlogo
education

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു: അടുത്ത വർഷം കലോത്സവം അത്തോളിയിൽ

കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ബാലുശ്ശേരി എംഎൽഎ വി.ടി സൂരജ് ഉദ്ഘാടനം ചെയ്തു

 കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു: അടുത്ത വർഷം കലോത്സവം അത്തോളിയിൽ
avatar image

NDR news

14 Nov 2026 01:59 PM

കൊയിലാണ്ടി:നാലു ദിവസങ്ങളിലായി പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം വി.ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തസ്ലീന നാസർ അദ്ധ്യക്ഷത വഹിച്ചു.അടുത്ത വർഷം കലോത്സവം നടക്കുന്ന അത്തോളി ഗവഃ വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ മീന ടീച്ചർ എ ഇ ഒ എം കെ മഞ്ജുവിൽ നിന്ന് കലോത്സവ പതാക ഏറ്റുവാങ്ങി. വിവിധ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പ്' നേടിയ വിദ്യാലയങ്ങൾക്കുള്ള ട്രോഫികൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തു.

.     പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷോമ ഷീനാലയം സ്വാഗതം പറഞ്ഞ ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ. പൊറ്റയിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. ഷാനി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രതിനിധികളായ ശ്രീജ ടീച്ചർ, മിഥുൻ കെ. തുടങ്ങിയവർ പ്രസംഗിച്ചു.

NDR news
14 Nov 2026 01:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents