വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്- റേഞ്ചർ ടീം ത്രിദിന ക്യാമ്പ് ആർ ടി സി നടുവത്തൂരിൽ സംഘടിപ്പിച്ചു
മൂന്ന് ദിവസം നടത്തിയ ക്യാമ്പ് ജില്ലാ ട്രെയിനിംഗ് കമ്മീഷണർ കെ വിനോദിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.
നടുവത്തൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്–റേഞ്ചർ ടീമിന്റെ നേതൃത്വത്തിൽ ആർ.ടി.സി. നടുവത്തൂരിൽ സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് ശ്രദ്ധേയമായി. ജില്ലാ ട്രെയിനിങ് കമ്മീഷണർ കെ. വിനോദിനി ടീച്ചർ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
. റേഞ്ചർ ലീഡർ പ്രവിഷ ടി.കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൗട്ട് മാസ്റ്റർ എം. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. നിരഞ്ജന, തൻഹതാഹ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തീർത്ഥ ഗിരീഷ് നന്ദി രേഖപ്പെടുത്തി.
. മൂന്ന് ദിവസങ്ങളിലായി വൈവിധ്യമാർന്ന പരിശീലന-വിനോദ പരിപാടികളാണ് ക്യാമ്പിൽ അരങ്ങേറിയത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സെമിനാറുകൾ, വിവിധ സംസ്ഥാനങ്ങളുടെ തനിമയും ഭക്ഷണ സംസ്കാരവും പരിചയപ്പെടുത്തുന്ന വേഷവിധാന-പാചക മത്സരങ്ങൾ, സർവമത പ്രാർത്ഥന, ക്യാമ്പ് ഫയർ തുടങ്ങിയവ ക്യാമ്പിന് കൂടുതൽ മിഴിവേകി. സംഘബോധം, നേതൃത്വപാടവം, സഹകരണം, സേവനസന്നദ്ധത എന്നിവ വളർത്തുന്ന നിരവധി പ്രവർത്തനങ്ങളും ക്യാമ്പിനോടനു ബന്ധിച്ച് നടന്നു
സൗഹൃദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാഹസികതയുടെയും ഓർമകൾ സമ്മാനിച്ചുകൊണ്ടാണ് ത്രിദിന ക്യാമ്പ് സമാപിച്ചത്.

