കോക്കല്ലൂർ ഹയർ സെക്കന്ററിയിലെ സ്കൗട്ട് ട്രൂപ്പിന്റെ " തുടിപ്പ് " യൂണിറ്റ് ക്യാമ്പ് ശ്രദ്ധേയമായി
കോക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ട്രൂപ്പിലെ 31 സ്കൗട്ടുകളും സ്കൗട്ട് മാസ്റ്ററും പങ്കെടുത്ത യൂണിറ്റ് ക്യാമ്പ് "തുടിപ്പ്" വിവിധ പരിപാടികളിലൂടെ ആകർഷകമായി.
ബാലുശ്ശേരി :കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പിന്റെ യൂണിറ്റ് ക്യാമ്പ് "തുടിപ്പ്"ഏറെ ശ്രദ്ധേയമായി.ഹയർ സെക്കന്ററി വിഭാഗത്തിലെ മുപ്പത്തി ഒന്ന് സ്കൗട്ടുകളും സ്കൗട്ട് മാസ്റ്ററുമാണ് ക്യാമ്പിൽ പങ്കെടുത്തത്.
. പതാക വന്ദനം, ട്രൂപ്പ് മീറ്റിംഗ്, ഔട്ട്ഡോർ ഗെയിംസ്, ഗാനാലാപനം, സ്കൗട്ട് പാഠങ്ങളുടെ പരിശീലനം, ബോധവൽക്കരണ സെഷനുകൾ, ക്യാമ്പസ് ശുചീകരണം, ക്യാമ്പ് ഫയർ, ബോധവൽക്കരണ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം, വ്യായാമ പരിശീലനം, സർവ്വമത പ്രാർത്ഥന തുടങ്ങി വിവിധ പരിപാടികളോടെ ക്യാമ്പ് സജീവമായി.
. കോക്കല്ലൂർ അങ്ങാടിയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ ഡിസ്പ്ലേ നടത്തി. ലഹരി വിപത്ത്, പ്ലാസ്റ്റിക് മാലിന്യ വിപത്ത്, റോഡ് ട്രാഫിക് സുരക്ഷ, ജലസംരക്ഷണം എന്നീ മേഖലകളിൽ കോക്കല്ലൂർ അങ്ങാടിയിൽ പൊതുജനങ്ങൾക്കായി ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം നടത്തി. സൈക്കിൾ സവാരിയിലൂടെ കേരളത്തിലും ഇന്ത്യയിലും ശ്രീലങ്കയിലും ലഹരി ബോധവൽക്കരണവും ജീവിത ശൈലീ രോഗങ്ങളുടെ ബോധവൽക്കരണവും നടത്തി ശ്രദ്ധേയനായ അഭിലാഷ് പുത്തഞ്ചേരിയെ ആദരിച്ച് ഉപഹാരം നൽകി.
. പ്രിൻസിപ്പൽ എൻ.കെ.നിഷിത് കുമാർ , പി.ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ആർ.ലിഷ, അധ്യാപിക സി.ജി. പ്രിയ എന്നിവർ ക്യാമ്പിൽ കുട്ടികളെ അഭിസംബോധന ചെയ്തു. സ്കൗട്ട് മാസ്റ്റർ മുഹമ്മദ് സി അച്ചിയത്ത്, ട്രൂപ്പ് ലീഡർ സഹജ് വിനോദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

