സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉന്നതതലയോഗം
സ്കൂൾ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പാഠപുസ്തകങ്ങളുടെ ഘടനയിലും അച്ചടിയിലും മാറ്റം വരുത്തുന്നകാര്യം സർക്കാർ പരിഗണിക്കും
തിരുവനന്തപുരം:വിദ്യാർത്ഥികളുടെ സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കാൻ പുതിയ നടപടികളുമായി സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതലയോഗം ഇന്ന് ചേർന്നു.. പാഠപുസ്തകങ്ങളുടെ ഘടനയിലും അച്ചടിയിലും മാറ്റം വരുത്തുന്നതുൾ പ്പെടെയുള്ള നിർദേശങ്ങൾ യോഗം പരിഗണിക്കും.
. ഭാരം കുറഞ്ഞ കടലാസിൽ പാഠപുസ്തകങ്ങൾ അച്ചടിക്കുക, ഒരു അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ മാസാടിസ്ഥാനത്തിലോ ടേം അടിസ്ഥാനത്തിലോ വിഭജിച്ച് പുറത്തിറക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
. കുട്ടികളുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തിൽ കൂടുതൽ സ്കൂൾ ബാഗിന് ഭാരം ഉണ്ടാകരുതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗനിർദേശം. എന്നാൽ അമിതഭാരമുള്ള ബാഗുകൾ ചുമക്കേണ്ടിവരുന്നത് വിദ്യാർത്ഥികളിൽ നടുവേദന, തോളുവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്.
. തൃശൂർ ഏറിയാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെ.കെ. വത്സരാജ് എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി പ്രത്യേക യോഗം വിളിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അന്ന് നിയമസഭയെ അറിയിച്ചിരുന്നു.
. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാതെ സ്കൂൾ ബാഗിന്റെ ഭാരം എങ്ങനെ കുറയ്ക്കാമെന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ വിശദമായ ചർച്ച നടക്കുന്നത്

