പുതിയ തലമുറ നെഹ്റുവിനെ പഠിക്കണം: പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ.
പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ ഇന്ത്യൻ ഭരണഘടനയും ജവഹർലാൽ നെഹ്റുവും എന്ന വിഷയത്തിൽ സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
പേരാമ്പ്ര:പുതിയ തലമുറ നെഹ്റുവിയൻ ആശയങ്ങൾ ഉൾക്കൊള്ളണമെന്നും സമകാലിക ഇന്ത്യയിൽ ഭരണഘടനാ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തിക്കൊണ്ട് മുന്നോട്ടു പോകണമെന്നും പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ. പേരാമ്പ്ര ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടന്നുവരുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ 'ഇന്ത്യൻ ഭരണഘടനയും ജവഹർലാൽ നെഹ്റുവും എന്ന വിഷയത്തിൽ' സംസാരിക്കു കയായിരുന്നു അദ്ദേഹം. സമകാലിക ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കും ജനാധിപത്യ ഇന്ത്യയുടെ ശോഭനമായ ഭാവിക്കും നെഹ്‌റുവിൻ്റെ ആശയങ്ങളും ഭരണഘടനയോട് അദ്ദേഹം പുലർത്തിയിരുന്ന പ്രതിബദ്ധതയും പുതിയ തലമുറ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എം. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സാമ്പത്തിക ശാസ്ത്ര വകുപ്പ് മേധാവി മുബീന മൂസ, കോളേജ് സൂപ്രണ്ട് പി. ടി. ഇബ്രാഹിം, ഡോ. രാഹുൽ എം. രമേശ്, സാരംഗ് കെ. കെ. എന്നിവർ സംസാരിച്ചു.

