വിദ്യാർത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർവ്വകലാശാല അപ്പീൽ നൽകും
കാലടി ശങ്കരാചാര്യ സർവകലാശാലയിൽ 16 വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർവ്വകലാശാല ഡിവിഷൻ ബെഞ്ചിൽ അപ്പിൽ നൽകും
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി സർവകലാശാല. ഉത്തരവ് നടപ്പാക്കിയാൽ അത് സർവകലാശാലയുടെ അച്ചടക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വാദം.
. കാലടി സർവകലാശാല വെെസ് ചാൻസലർ സിസാ തോമസിനെതിരേ പ്രതിഷേധിച്ച 16 വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് സസ്‌പെൻഷൻ റദ്ദാക്കിയിരുന്നു.
. സർവകലാശാലയുടെ അപ്പീൽ, ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് പരിഗണിക്കും. വിദ്യാർഥികളുടെ സസ്‌പെൻഷനും അതിന്റെ തുടർച്ചയായുള്ള അന്വേഷണ റിപ്പോർട്ടും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. വിദ്യാർഥികളെ ക്ലാസുകളിൽ പ്രവേശിപ്പിക്കാനും ആറാഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്താനും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിടുകയും ചെയ്തിരുന്നു. സിൻഡിക്കേറ്റ് നിയോഗിച്ച സമിതിയുടെ അന്വേഷണം ഏകപക്ഷീയമാണെന്നും കോടതി വിലയിരുത്തിയിരുന്നു.

