headerlogo
education

'പെണ്ണേ നീ പറഞ്ഞോ...' സ്ത്രീപക്ഷ സെമിനാർ സംഘടിപ്പിച്ചു

വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ഹ്യൂമാനിറ്റീസ് വിഭാഗം അക്ഷരോത്സവത്തിന്റെ ഭാഗമായി 'പെണ്ണേ നീ പറഞ്ഞോ...' സ്ത്രീപക്ഷ സെമിനാർ ഡോ. പി. രമാദേവി ഉദ്ഘാടനം ചെയ്തു

 'പെണ്ണേ നീ പറഞ്ഞോ...' സ്ത്രീപക്ഷ സെമിനാർ സംഘടിപ്പിച്ചു
avatar image

NDR news

26 Nov 2026 06:59 AM

നടുവണ്ണൂർ: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ഹ്യൂമാനിറ്റീസ് വിഭാഗം അക്ഷരോത്സവത്തിന്റെ ഭാഗമായി 'പെണ്ണേ നീ പറഞ്ഞോ...' സ്ത്രീപക്ഷ സെമിനാർ സംഘടിപ്പിച്ചു. പുതുയുഗത്തിലെ സ്ത്രീപദം എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡോ. പി. രമാദേവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി. ആബിദ അധ്യക്ഷത വഹിച്ചു. ഫാത്തിമ അൽസിയ മോഡറേറ്ററായി.

.    ഖദീജത്തുൽ കുബ്ര, ആത്മിക ആർ, ശ്രേയലക്ഷ്മി, ഷഹന എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അനുഷ ജി, അഞ്ജു എന്നിവർ ആശംസകൾ നേർന്നു. പി. കെ. രാഖി സ്വാഗതവും പി. പി. രേഷ്മ നന്ദിയും പറഞ്ഞു.

.    സ്ത്രീയുടെ സ്വത്വം, തുല്യത, സ്വാതന്ത്ര്യം, അവകാശങ്ങൾ, സമകാലിക സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്ത സെമിനാർ വിദ്യാർഥികളിൽ സ്ത്രീപക്ഷ അവബോധം വളർത്തുന്നതിനും സാമൂഹിക പ്രശ്നങ്ങളോടുള്ള വിമർശനാത്മക സമീപനം രൂപപ്പെടുത്തുന്നതിനും വേദിയായി.

NDR news
26 Nov 2026 06:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents