headerlogo
explainer

ഡോക്ടർമാർക്ക് മയക്കുമരുന്നു വിതരണം ചെയ്യുന്ന കോഴിക്കോട്ടെ യുവ ഡോക്ടർ അറസ്റ്റിൽ

തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഇയാൾ പിടിയിലായത്

  ഡോക്ടർമാർക്ക് മയക്കുമരുന്നു വിതരണം ചെയ്യുന്ന കോഴിക്കോട്ടെ യുവ ഡോക്ടർ അറസ്റ്റിൽ
avatar image

NDR News

19 Jan 2022 11:41 AM

കോഴിക്കോട് : വൈദ്യശാസ്ത്ര രംഗത്തെ തന്നെ ഞെട്ടിച്ചു കൊണ്ട്, മയക്കുമരുന്നു വിതരണക്കാരനായ കോഴിക്കോട് മെഡിക്കൽ കോളജ് ലെ ഹൗസ് സർജൻ, യുവ ഡോക്ടർ തൃശൂർ പോലീസിന്റെ പിടിയിലായി. കോഴിക്കോട്ടെ യുവ ഡോക്ടറായ അഖിൽ മുഹമ്മദ് ഹുസൈൻ ആണ് 24 ഗ്രാം എം.ഡി.എം മയക്കുമരുന്നു മായി പോലീസ് പിടിയിലായത്.
     ബംഗലൂരുവിൽ നിന്നാണ് എം.ഡി.എം - ഇവിടെ എത്തിച്ചിരുന്നത്. ഇത് കൂടാതെ ഹഷീഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പിയും ഇയാളുടെ മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിശാഖപട്ടണത്ത് നിന്ന് ഹഷീഷ് ഓയിൽ കൊണ്ടു വന്നിരുന്നതായും ഇയാൾ പോലീസിനോട് സമ്മതിച്ചു. തൃശൂർ മെഡിക്കൽ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലിൽ നിന്നാണ് ഇയാൾ പിടിയിലായത്.  
     എന്നാൽ പൊലീസിനെ അമ്പര പ്പിച്ചത്, 15 ഡോക്ടർമാർ സ്ഥിരമായി ലഹരി ഉയോഗിക്കുന്നവരെന്ന ഡോക്ടറുടെ മൊഴിയാണ്. തന്റെ റൂമിൽ വന്നാണ് ഇവ ഉപയോഗിക്കാ റുള്ളതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പോലീസ് .

NDR News
19 Jan 2022 11:41 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents