headerlogo
explainer

കോഴിക്കോട് ബീച്ചിലെ അനധിക‍ൃത കച്ചവടങ്ങള്‍ക്കെതിരെ നടപടി വരും

ബീച്ച് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന്‌ ഉപഭോഗ,വിപണനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മേയര്‍

 കോഴിക്കോട് ബീച്ചിലെ അനധിക‍ൃത കച്ചവടങ്ങള്‍ക്കെതിരെ നടപടി വരും
avatar image

NDR News

12 Mar 2022 10:43 AM

കോഴിക്കോട്‌.കോഴിക്കോട്‌ ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കാനൊരുങ്ങുകയാണ് കോർപറേഷൻ കൗൺസിൽ.ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ രുടെയും ഒറ്റക്കെട്ടായ ഇടപെടലിലൂടെ ഉദ്യമം നടപ്പാക്കുമെന്ന്‌ മേയർ ഡോ. ബീനാ ഫിലിപ്പ്‌ പറഞ്ഞു. ബീച്ച് കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന്‌ ഉപയോഗമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ ഇടപെടൽ നടത്തും.

     സൗത്ത്‌ ബീച്ച്‌, കോതി മേഖലകളില്‍ മുഴുവന്‍ അനിധികൃത കച്ചവടം വ്യാപകമാകുന്നതായി ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ പറഞ്ഞു. സ്ഥലത്തെ ഹോട്ടലുകൾക്കെതിരെയും പരാതികളും ഉയരുന്നുണ്ട്‌.ശക്തമായി ഇടപെടല്‍ നടത്തി മാത്രമേ ഇതിന് പരിഹാരം കാണാനാകൂ. ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയുമില്ലാതെ ഈ പ്രദേശത്തെയാകെ മാറ്റുന്നതിനായി ഒന്നിച്ച്‌ മുന്നോട്ട്‌ പോകണമെന്നും അദ്ദേഹം ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.

      നഗരത്തിലെ വിവിധ സ്ഥാപനങ്ങൾ പരിശോധിക്കാനും അനധികൃതമായി പ്രവർത്തിക്കുന്നവ കണ്ടെത്താനുമുള്ള ആരോഗ്യ സമിതിയുടെ നടപടികൾ ഉടൻ കൈക്കൊള്ളുന്നുണ്ട്‌. ഇത്‌ സംബന്ധിച്ച അജൻഡ കൗൺസിൽ അംഗീകരിച്ചിട്ടുമുണ്ട്‌,അദ്ദേഹം പറഞ്ഞു.

NDR News
12 Mar 2022 10:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents