മാലിന്യം തള്ളിയ കടയുടമയ്ക്ക് 2000 രൂപ പിഴയിട്ടു
24 മണിക്കൂറിനകം മാലിന്യം നീക്കം ചെയ്യാൻ നിർദേശം
കല്ലാച്ചി : മത്സ്യ മാർക്കറ്റിന് സമീപം മാലിന്യം തള്ളിയ കടയുടമയ്ക്ക് 2000 രൂപ പിഴയിട്ടു. കാളാച്ചിയിൽ കെ. അബ്ദുൽ ഗഫൂറിന്റെ ഉടമസ്ഥയിലുള്ള പഴയ കെട്ടിടത്തിൽ നിന്നാണ് മാലിന്യം വലിച്ചെറിഞ്ഞത്. ലോട്ടറി കച്ചവടം തുടങ്ങുന്നതിന്റെ ഭാഗമായി പുറത്തേക്ക് ചാക്കിൽ കെട്ടി എടുത്ത് വെച്ചതായിരുന്നു അജൈവ മാലിന്യം. 24 മണിക്കൂറിനകം മാലിന്യം നീക്കം ചെയ്യാൻ നിർദേശം നൽകി.
കൂടാതെ കടയുടെ തറഭാഗത്ത് മണ്ണ് നീക്കം ചെയ്തത് കാരണം വെള്ളം കെട്ടിക്കിടക്കുന്നത് മണ്ണിട്ട് നികത്താനും നിർദേശം നൽകി. ഫീൽഡ് പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു എന്നിവർ നേതൃത്വം നൽകി.

