headerlogo
explainer

വോട്ടർ ഐഡി - ആധാർ ബന്ധിപ്പിക്കൽ; ഒക്ടോബർ 16ന് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ക്യാമ്പ്

വോട്ടർപട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കാൻ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ പ്രക്രിയ നടപ്പിലാക്കുന്നത്.

 വോട്ടർ ഐഡി - ആധാർ ബന്ധിപ്പിക്കൽ; ഒക്ടോബർ 16ന് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ക്യാമ്പ്
avatar image

NDR News

14 Oct 2022 09:19 PM

കോഴിക്കോട്: 2021 ലെ വോട്ടെടുപ്പ് നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം നടന്നുവരുന്ന വോട്ടർ ഐഡി - ആധാർ ബന്ധിപ്പിക്കൽ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒക്ടോബർ 16 ഞായറാഴ്ച ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ക്യാമ്പ് സംഘടിപ്പിക്കുന്നു. വോട്ടർപട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കാൻ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഈ പ്രക്രിയ നടപ്പിലാക്കുന്നത്.

       ജില്ലയിൽ ആകെയുള്ള 25,26,475 വോട്ടർമാരിൽ  8,76,584 വോട്ടർമാരാണ് നിലവിൽ ലിങ്കിംഗ് പൂർത്തിയാക്കിയിട്ടുള്ളത്.  ഇതുവരെ 34.69% വോട്ടർമാർ മാത്രമാണ് ആധാർ കാർഡുമായി വോട്ടർ കാർഡ് ബന്ധിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് പോളിംഗ് സ്റ്റേഷനുകളിൽ ക്യാമ്പ് നടത്തി ബന്ധിപ്പിക്കാൻ വേഗത്തിൽ ആക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്.

          എല്ലാ പോളിംഗ് സ്റ്റേഷനിലും 16ന് നടക്കുന്ന ക്യാമ്പിൽ ജനപ്രതിനിധികൾ,  ബി എൽ ഒ മാർ, വില്ലേജ് ഓഫീസ് ജീവനക്കാർ , കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. വോട്ടർമാർ ആധാർ കാർഡും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുമായി ക്യാമ്പിലെത്തി ഈ അവസരം ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

NDR News
14 Oct 2022 09:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents