ടൂറിസ്റ്റ് ബസുകൾക്ക് പിന്നാലെ ആംബുലൻസുകളും ഇനി വെള്ള നിറത്തിൽ
ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി

തിരുവനന്തപുരം : കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയതിനൊപ്പം ആംബുലൻസുകൾക്കും വെള്ള നിറം നിർബന്ധമാക്കി സംസ്ഥാന ഗതാഗത വകുപ്പ് . സംസ്ഥാനത്തെ മുഴുവൻ ആംബുലൻസുകളും വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിർദേശം.
വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ബംപറുകളിൽ ഉൾപ്പടെ തിളങ്ങുന്ന വെള്ള നിറം അടിക്കണം. മൃതദേഹം കൊണ്ടു പോകുന്ന ആംബുലൻസുകൾ തിരിച്ചറിയാൻ പ്രത്യേക മാറ്റങ്ങൾ വരുത്താനും നിർദേശമുണ്ട്. മൃതദേഹങ്ങൾ കൊണ്ടുപോകുന്ന ആംബുലൻസുകളിൽ സൈറൺ ഉപയോഗിക്കാനാകില്ല. മാത്രമല്ല, 'Hearse' എന്ന് മുന്നിലും പിന്നിലും വശങ്ങളിലും പെയിന്റ് ഉപയോഗിച്ച് എഴുതണം. വാഹനത്തിന് ചുറ്റിലും മധ്യഭാഗത്ത് 15 സെന്റീമീറ്റർ വീതിയിൽ നേവിബ്ലൂ നിറത്തിൽ വരയിടണമെന്നും നിർദേശമുണ്ട്.
കാര്യക്ഷമതാ പരിശോധന നടത്തുന്ന മുറയ്ക്ക് നിറം മാറ്റിയാൽ മതിയാകും. 2023 ജനുവരി മുതലാണ് പ്രാബല്യത്തിൽ വരിക. എല്ലാ ആംബുലൻസുകളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് സ്ഥാപിക്കണം.