headerlogo
explainer

കാലിക്കറ്റ് ഫ്ലവർ ഷോ: വേൾഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു

കാലിക്കറ്റ് ഫ്ലവർ ഷോ23 ന്റെ പ്രചരണത്തിന്റെ ഭാഗമായാണ് വേൾഡ് കപ്പ് ഫുട്ബോൾ പ്രവചന മത്സരം.

 കാലിക്കറ്റ് ഫ്ലവർ ഷോ: വേൾഡ് കപ്പ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു
avatar image

NDR News

13 Dec 2022 10:53 PM

കോഴിക്കോട് : അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന   കാലിക്കറ്റ് ഫ്ലവർ ഷോ23 ന്റെ പ്രചരണത്തിന്റെ ഭാഗമായി വേൾഡ് കപ്പ് ഫുട്ബോൾ  പ്രവചന മത്സരം സംഘടിപ്പിക്കുന്നു.  'കടലോരത്തൊരു പൂക്കടൽ '  പ്രചരണ ക്യാമ്പയിൻ ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു. 

     കോർപ്പറേഷൻ ഓഫീസിന് മുൻവശം ബീച്ചിനോട് ചേർന്ന്  തയ്യാറാക്കിയ ഫോട്ടോ ബൂത്തിൽ പതിപ്പിച്ച ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് എന്നിവയുടെ ക്യൂ ആർ കോഡ് വഴിയോ ഇവിടെ നൽകിയിയ  ക്യൂ ആർ കോഡ് വഴിയോ ഫ്ലവർ ഷോ പേജിൽ ടാഗ് ചെയ്യുക. ഒപ്പം വേൾഡ് കപ്പിൽ ആര് വിജയിക്കുമെന്ന് പ്രവചിക്കുക. 

       
       നറുക്കെടുപ്പിലൂടെ തിരഞ്ഞെടുന്ന വിജയിക്ക്   രണ്ട് സൗജന്യ മലേഷ്യൻ യാത്ര ടിക്കറ്റ് സമ്മാനമായി ലഭിക്കും. 2023 ജനുവരി 20 മുതൽ 29 വരെ ബീച്ച് പരിസരത്താണ് ഫ്ലവർ ഷോ നടക്കുക.

NDR News
13 Dec 2022 10:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents