വനിതാ ദിനത്തിൽ ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം
സംസ്ഥാന സർക്കാറിന്റെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

കോഴിക്കോട്: സംസ്ഥാന സർക്കാറിന്റെ സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം പോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം ഏർപ്പെടുത്തുന്നു. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് കോഴിക്കോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നൽകുന്നത്. ഡി.ടി.പി.സി സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള സരോവരം ബയോ പാർക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്റ് ബാങ്ക്സ് ബീച്ച്, അരിപ്പാറ ടെസ്റ്റിനേഷൻ എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം നൽകുക.