headerlogo
explainer

ജനസംഖ്യയിൽ ചൈനയെ മറികടക്കാന്‍ ഇന്ത്യ ; ഈ വര്‍ഷം പകുതിയോടെ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത്

അമേരിക്കയാകും ജനസംഖ്യയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്

 ജനസംഖ്യയിൽ ചൈനയെ മറികടക്കാന്‍ ഇന്ത്യ ; ഈ വര്‍ഷം പകുതിയോടെ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത്
avatar image

NDR News

19 Apr 2023 02:32 PM

ജനീവ: ജനസംഖ്യയുടെ കാര്യത്തില്‍ ഈ വര്‍ഷം പകുതിയോടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാകുമെന്ന് യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേസമയത്ത് ചൈനയിലെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

 

    അമേരിക്കയാകും ജനസംഖ്യയുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2023 പകുതിയോടെ 34 കോടി ജനസംഖ്യയാണ് പ്രതീക്ഷിക്കുന്നത്. 2023 ഫെബ്രുവരി വരെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം കുറഞ്ഞിരുന്നു.

 

 

    2011 മുതല്‍ ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ച 1.2 ശതമാനമാണ്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയായിരുന്നു. അതേസമയം 2011 മുതല്‍ സെന്‍സസ് നടത്തിയിട്ടില്ല എന്നതിനാല്‍ ഇന്ത്യയിലെ ജനസംഖ്യ സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. 2021ല്‍ നടക്കേണ്ട സെന്‍സസ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈകുകയായിരുന്നു.

NDR News
19 Apr 2023 02:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents