നവകേരള സദസിൽ എത്തുന്ന പരാതികളുടെ പുരോഗതി എങ്ങനെ നേരിട്ട് മനസ്സിലാക്കാം; ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു
പരാതികളുടെ പുരോഗതി ജില്ലാ തലത്തിലും .പരാതി നൽകിയ ആൾക്കും അറിയാൻ കഴിയുന്ന തരത്തിലുള്ള ട്രാക്കിങ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

നവകേരള സദസിൽ എത്തുന്ന പരാതികളുടെ പുരോഗതി അറിയാൻ ട്രാക്കിങ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ. എങ്ങനെ പരാതികൾ സ്വീകരിക്കുന്നുവെന്നും അതിന്റെ തുടർവഴികൾ എന്തെന്നും ഇവർ വ്യക്തമാക്കി .
നവകേരള സദസിൽ സ്വീകരിക്കുന്ന പരാതികൾക്ക് ഒരു റെസിപ്റ്റ് നൽകും. അതിന് ശേഷം ഇതിന് പ്രത്യേക നമ്പർ നൽകുന്നു, ആ നമ്പറും ഫോൺ നമ്പറും ഉപയോഗിച്ചാൽ പരാതിയുടെ അപ്‌ഡേഷൻ അറിയാൻ കഴിയും. ഈ പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയച്ചുകൊടുക്കും. പരാതികളുടെ പുരോഗതി അറിയാൻ ജില്ലാ തലത്തിലും പരാതി നൽകിയ ആൾക്കും കഴിയുന്ന തരത്തിലുള്ള ട്രാക്കിങ് സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നവകേരള സദസിൽ ലഭിച്ച പരാതികൾക്ക് കൃത്യമായ പരിഹാരങ്ങൾ ഉണ്ടാകും. പരിപാടി അവസാനിച്ചാലും ഉദ്യോഗസ്ഥരെല്ലാം ഈ പരാതികൾക്ക് പിറകെ തന്നെ സഞ്ചരിക്കും. പരാതിയുടെ പുരോഗതി പരാതിക്കാരന് നേരിട്ട് മനസ്സിലാക്കാവുന്നതാണ് എന്നതാണ് നവകേരള സദസിലൂടെ പരാതി സ്വീകരിക്കുന്നതിലെ പ്രത്യേകത എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.