headerlogo
explainer

കോഴിക്കോട് ജില്ലയില്‍ പുതുതായി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ 7 ലൊക്കേഷനുകളിലാണ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചത്.

 കോഴിക്കോട് ജില്ലയില്‍ പുതുതായി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്   അപേക്ഷ ക്ഷണിച്ചു
avatar image

NDR News

15 Jan 2024 11:13 AM

കോഴിക്കോട് : ജില്ലയില്‍ 7 ലൊക്കേഷനുകളിൽ പുതുതായി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊടശ്ശേരി (അത്തോളി പഞ്ചായത്ത് ), കൂമുള്ളി (അത്തോളി പഞ്ചായത്ത് ), കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്) എന്നീ ലൊക്കേഷനുകൾ പട്ടിക വർഗ വിഭാഗക്കാർക്കും അരയിടത്തുപാലം (കോഴിക്കോട് കോർപറേഷൻ), മുതലക്കുളം (കോഴിക്കോട് കോർപറേഷൻ) തണ്ണീർപന്തൽ (ആയഞ്ചേരി പഞ്ചായത്ത്) കോട്ടമ്മൽ (കൊടിയത്തൂർ പഞ്ചായത്ത് ) എന്നീ ലൊക്കേഷനുകൾ പട്ടിക ജാതി വിഭാഗക്കാർക്കും ആയി വിജ്ഞാപനംചെയ്തിരിക്കുന്നു

 

       അപേക്ഷ ഓൺലൈനായി സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 20/01/2024. അടിസ്ഥാന യോഗ്യത പ്രീഡിഗ്രി/പ്ലസ്‌ടു/തതുല്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം (സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് മാത്രമേ പരിഗണിക്കുകയുള്ളൂ). പ്രായ പരിധി18 മുതൽ 50 വയസ്സുവരെ അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ജില്ലാ ഓഫീസിൽ എത്തിക്കേണ്ട അവസാന തീയതി 30/01/2024 കൂടുതൽ വിവരങ്ങള്‍ www.akshaya.kerala.gov.inഎന്ന വെബ്‌സൈറ്റിലും 0495-2304775 നമ്പറിലും ലഭ്യമാണ്. 

 

      താല്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാത്കൃത- ഷെഡ്യുല്‍ഡ് ബാങ്കുകളിൽ നിന്ന് എടുത്ത750/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്‌ സഹിതം http://akshayaexam.kerala.gov.in/aes/registration എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം.

NDR News
15 Jan 2024 11:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents