ജില്ലാ ക്ഷീര സംഗമം മേപ്പയ്യൂരിൽ; ലോഗോ പ്രകാശനം ചെയ്തു
മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിക്കും

മേപ്പയൂർ : കോഴിക്കോട് ജില്ലാ ക്ഷീരസംഗമം ‘ഗാല 2025‘ ലോഗോ പ്രകാശനം പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ . ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. കൊഴുക്കല്ലൂർ ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തിൽ കോഴിക്കോട് ജില്ലാ ക്ഷീരസംഗമം ‘ഗാല 2025’ സെപ്തംബർ 26,27 തീയ്യതികളിൽ മേപ്പയൂർ ടി കെ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. പേരാമ്പ്ര നിയോജക മണ്ഡലം എം എൽ എ ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം നിർവ്വഹിക്കും.
വടകര പാർലമെന്റ് മണ്ഡലം എം പി ഷാഫി പറമ്പിൽ മുഖ്യാതിഥി യായിരിക്കും. ചക്കിട്ടപ്പാറ പഞ്ചായത്ത് ഹാളിൽ പേരാമ്പ്ര ബ്ലോക്ക് ക്ഷീരസംഗമ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു, പേരാമ്പ്ര ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ സജീവൻ മാസ്റ്റർ, പേരാമ്പ്ര ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണ് രജിത, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജശശി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രശ്മി ആർ, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജീജ കെ എം, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടി കെ നസീർ, മിൽമ ഡയറക്ടർ ബോർഡ് അംഗം പി ശ്രീനിവാസൻ മാസ്റ്റർ, കൊഴുക്കല്ലൂർ ക്ഷീരസംഘം പ്രസിഡണ്ട് അനിത, ആവള ക്ഷീരസംഘം പ്രസിഡണ്ട് അഖിൽ കേളോത്ത് എന്നിവർ സംബന്ധിച്ചു. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് വിളംബര ജാഥ, കന്നുകാലി പ്രദർശനം,ഗോസുരക്ഷ ക്യാമ്പ്, ഡയറി എക്സ്പോ, സെമിനാറുകൾ, ശില്പശാല, ഉദ്ഘാടന സമാപന സമ്മേളനങ്ങൾ, കലാസന്ധ്യ, പേരാമ്പ്ര ഇ എം എസ് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഡയറിക്വിസ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെടും. ത്രിതല പഞ്ചായത്ത് മുനിസിപ്പൽ ജനപ്രതിനിധികൾ, ശാസ്ത്ര സാങ്കേതിക വിദഗ്ദർ, ക്ഷീര സഹകാരികൾ, ക്ഷീര സംരംഭകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.