headerlogo
explainer

വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സമ്മർദ്ദം നിറഞ്ഞ തീരുമാനം: കോഴിക്കോട് കലക്ടർ

കാലാവസ്ഥ പ്രവചനം മാത്രം നോക്കി അവധി പ്രഖ്യാപിക്കാൻ കഴിയില്ല; തെറ്റായ തീരുമാനം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം

 വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സമ്മർദ്ദം നിറഞ്ഞ തീരുമാനം: കോഴിക്കോട് കലക്ടർ
avatar image

NDR news

03 Aug 2026 09:35 AM

കോഴിക്കോട്: ഒരു കലക്ടറുടെ ജോലിക്കാലയളവിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ തീരുമാനങ്ങളിലൊന്നാണ് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചെന്ന് കോഴിക്കോട് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി. രാത്രി മുഴുവൻ കാലാവസ്ഥാ വിവരങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട്. കാരണം, ആവശ്യമില്ലാതെ അവധി നൽകുന്നതും അവധി നൽകേണ്ട സമയത്ത് നൽകാതിരിക്കുന്നതും ഒരേപോലെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. ഒരു തെറ്റായ തീരുമാനം കുട്ടികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. പൂർണ്ണമായും കാര്യങ്ങളെ ഗൗരവത്തോടെ കണ്ട്, കൃത്യമായ തീരുമാനത്തിലെത്താനുള്ള ആശങ്കയും ജാഗ്രതയും നിലനിൽക്കുന്ന സ്ഥാനത്താണ്, ഉദ്യോഗസ്ഥരുടെ ഉദാസീനതയായി ഇതിനെ പൊതുജനം തെറ്റിദ്ധരിക്കുന്നതെന്നും മാധവിക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

      ലഭ്യമായ വിവരങ്ങൾ വച്ച് പരമാവധി കൃത്യതയോടെ തീരുമാനമെടുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുൻപ്, ആ നിമിഷത്തിൽ ലഭ്യമായ ഡാറ്റ വച്ച് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി ആളുകൾ മനസ്സിലാക്കുമെന്ന് കരുതുന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി മാത്രമാണ് ഓരോ തീരുമാനവും കൈക്കൊള്ളുന്നത്. ഈ പ്രക്രിയയിലെ പ്രായോഗിക വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, കൂടുതൽ വിവേകത്തോടെയും സഹകരണത്തോടെയും ഭരണകൂടത്തിന്റെ തീരുമാനങ്ങളെ സമീപിക്കാൻ പൊതുസമൂഹം തയ്യാറാകും എന്ന് പ്രത്യാശിക്കുന്നു.'- മാധവിക്കുട്ടി പറഞ്ഞു

NDR news
03 Aug 2026 09:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents