റെഡ്ക്രോസ് സൊെസൈറ്റി ഫാത്തിമ റിയ ഫെബിനെ അനുമോദിച്ചു
പ്രസംഗ മത്സരവിജയി ഫാത്തിമ റിയ ഫെബിന് റെഡ്ക്രോസ് സൊസൈറ്റി അനുമോദനം

കുറ്റ്യാടി: ജൂനിയർ റെഡ്ക്രോസ് സംസ്ഥാന തലത്തിൽ നടത്തിയ സ്വാതന്ത്ര ദിന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുറ്റ്യാടി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ഫാത്തിമ റിയ ഫെബിനെ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുറ്റ്യാടി ചാപ്റ്റർ അഭിനന്ദിച്ചു.
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉപഹാരം നൽകി.
ജീവകാര്യണ്യ പ്രവർത്തന മേഖലയിൽ കുറ്റ്യാടിയിൽ റെഡ്ക്രോസിന്റെ പ്രവർത്തനം അഭിനന്ദാനാർഹമാണെന്ന് ഒ.ടി. നഫീസ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം കുറ്റ്യാടി ഗവ: താലൂക്കാശുപത്രിക്ക് മിനി വെന്റിലേറ്റർ കൈമാറിയിരുന്നു.
ചാപ്റ്റർ പ്രസിഡന്റ് അബ്ദുല്ലാ സൽമാൻ അദ്ധ്യക്ഷത വഹിച്ചു.
എം.ഷഫീഖ്, കെ.പി.സുരേഷ്, എസ്.ജെ.സജീവ് കുമാർ, ഷാഹിദ ജലീൽ, കെ.ജി. മഹേഷൻ, നബീൽ കണ്ടിയിൽ, എൻ.ബഷീർ, കെ.പി.ആർ. ഹഫീഫ് എന്നിവർ സംസാരിച്ചു