ചെങ്ങോട്ട് കാവില്‍ രോഡരികിലെ കാട് അപകട ഭീഷണിയുയര്‍ത്തുന്നു
ചെങ്ങോട്ട് കാവ് അങ്ങാടിക്ക് തെക്ക് ദേശീയപാതയ്ക്കും റെയില്‍വേ ലൈനിനും ഇടയില്‍ വളര്‍ന്ന പൊന്തക്കാടാണ് അപകട ഭീഷണിയുയര്‍ത്തുന്നത്.

ചെങ്ങോട്ട് കാവ്. ദേശീയപാതയോരത്ത് വളര്‍ന്ന് നില്‍ക്കുന്ന പൊന്തക്കാട് വാഹനങ്ങള്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയായി മാറുകയാണ്. ചെങ്ങോട്ട് കാവ് അങ്ങാടിക്ക് തെക്ക് ഭാഗത്തായി ദേശീയപാതയ്ക്കും റെയില്‍വേ ലൈനിനും ഇടയില്‍ വളര്‍ന്ന് വന്ന പൊന്തക്കാടാണ് അപകട ഭീഷണിയുയര്‍ത്തി വളരുന്നത്.
തുടര്‍ച്ചയായ അപകടങ്ങള്‍ നടന്നിട്ടുള്ള ഇവിടെ വളവില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ കാഴ്ച മറക്കും വിധമാണ് കാട് വളര്‍ന്ന് കൊണ്ടിരിക്കുന്നത്. കാട് വെട്ടിത്തെളിച്ചില്ലെങ്കില്‍ റെയില്‍ പാത കാണാന്‍ പറ്റാത്ത അവസ്ഥയാണിവിടെ. മുമ്പെല്ലാം ഇവിടെ കാട് വളരുമ്പോള്‍ റെയില്‍വേ ഉദ്യാഗസ്ഥര്‍ തന്നെ വെട്ടി മാറ്റാറുണ്ടായിരുന്നു.
റെയില്‍വേ ലൈനിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നവര്‍ ഈ വഴിയാണ് പാളം കടന്ന് മറു ഭാഗത്തേക്ക് പോകുന്നത്. എത്രയും പെട്ടെന്ന് തന്നെ ഇതിന് പരിഹാരമായില്ലെങ്കില്‍ നിസാരമായ കാര്യത്തിന്റെ പേരില്‍ വലിയ വില കൊടുക്കുന്ന അവസ്ഥയാവും ഉണ്ടാവുകയെന്ന് നാട്ടുകാര്‍ പറയുന്നു.