headerlogo
local

ലോ എൻട്രൻസ് റാങ്ക് ജേതാവിനെ അനുമോേദിച്ചു

വെങ്ങളത്ത് കണ്ടി കടവ് ശാഖാ മുസ്ലിം ലീഗിൻ്റെ നേതൃത്വത്തിലാണ് അനുമോദനം

 ലോ എൻട്രൻസ് റാങ്ക് ജേതാവിനെ അനുമോേദിച്ചു
avatar image

NDR News

27 Sep 2021 06:56 PM

നടുവണ്ണൂർ : കേരള ലോ എൻട്രൻസ് പരീക്ഷയിൽ 383 റാങ്ക് നേടിയ റീമാ മറിയ കുന്നുമ്മലിനെ വെങ്ങളത്ത് കണ്ടി കടവ് ശാഖാ മുസ്ലിം ലീഗ്  അനുമോദിച്ചു.

      യൂത്ത് ലീഗ് ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം നിസാർ ചേലേരി യോഗം ഉൽഘാടനം ചെയ്തു . ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിട പറഞ്ഞ മുസ്ലിം ലീഗ് സമുന്നത നേതാക്കളായ വി കെ അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട്, ശാഖയിലെ മുസ്ലിം ലീഗ് പ്രവർത്തകൻ തത്തോത്ത് അമ്മത് എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കെ. വി കോയ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.

     വെങ്ങളത്ത് കണ്ടി പ്രദേശത്ത്നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലെ  ഉന്നത വിജയികളെയും കോവിഡ് പ്രോട്ടോകോൾ പാലിച്ച് അവരുടെ വീടുകളിലെത്തി ഉപഹാരം നൽകി അനുമോദിച്ചു.ചന്ദ്രികാ വാർഷിക ക്യാമ്പയിൻ  ജിദ്ധാ കെ, എം,സി, സി ബാലുശ്ശേരി മണ്ഡലം പ്രസിഡൻ്റ്  റിയാസ് തത്തോത്തിനു പത്രം നൽകികൊണ്ട് നിസാർ ചേലേരി തുടക്കം കുറിച്ചു.

     മണ്ണാങ്കണ്ടി ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നല്ലൂർ ഇബ്രാഹിം കുട്ടി ഹാജി, സിഎം ഉമ്മർക്കോയഹാജി,ബഷീർ കുന്നുമ്മൽ,പി എൻ അഫ്സൽ,സി എം ഷാഫി, ആബിദ് തയ്യുള്ളതിൽ,ജാസിർ വി കെ,ആലിക്കോയ മരക്കാട്ട്, മുബഷിറ പി,എൻ റീമാ മറിയം തുടങ്ങിയവർ സംസാരിച്ചു.കെ വി അമ്മോട്ടി മാസ്റ്റർ സ്വാഗതവും പി എൻ അൻവർ സാദത്ത് നന്ദിയും പറഞ്ഞു.

NDR News
27 Sep 2021 06:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents