പൂനത്തെ ആരോഗ്യ പ്രവർത്തകരെയും ഉന്നത വിജയികളെയും അനുമോദിച്ചു
മജീദ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ പൂനത്ത് അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

പൂനത്ത് :വിദ്യാഭ്യാസ,സാമൂഹ്യ പ്രവർത്തകനായിരുന്ന എം. മജീദ്മാസ്റ്ററുടെ അനുസ്മരണത്തോ ടനുബന്ധിച്ചു മജീദ് മാസ്റ്റര്‍ ഫൗണ്ടേഷന്‍ പൂനത്ത് സംഘടിപ്പിച്ച അവാര്‍ഡ്ദാന ചടങ്ങ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നിസാർ ചേലേരി കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. എം.കെ. അബ്ദുസമദ് ആദ്ധ്യക്ഷം വഹിച്ചു. അൻവർ മുണ്ടക്കൽ സ്വാഗതംപറഞ്ഞു.
കോവിഡ് കാലത്ത് സ്തുത്യർഹമായ സേവനം നടത്തിയ. വി സി. ജലീൽ, കെ.കെ. ജിഷ, സജിത പി., എന്നീ ആരോഗ്യ പ്രവർത്തകരെയും, പുതിയോട്ടു മുക്ക് പ്രദേശത്തുനിന്നും SSLC , +2പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിച്ചു. എം.കെ. രാഘവൻ എം.പി. ഉപഹാരസമർപ്പണം നടത്തി.
എം.ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ, ടി എം. രഘൂ ത്തമൻ, ബുഷ്‌റ മുച്ചൂട്ടിൽ, ആശംസകള്‍ നേര്‍ന്നു. എം.പി. ഹസ്സൻ കോയ മാസ്റ്റർ, കെ.കെ.അബൂബക്കര്‍,സി കെ. സകീർ, കെ.ടി. ഷഫീദ്, സി.കെ. ഗഫൂർ, പോക്കർ കുട്ടി നരിക്കോട്, മുഹമ്മദലി കുന്നുമ്മൽ, മുഹമ്മദ് ചെറുതൊട്ട്, ഇ. കെ. തല്ഹത് എന്നിവര്‍ സംസാരിച്ചു. ഷമീർ ചെറുതൊട്ട് നന്ദി പറഞ്ഞു.