headerlogo
local

ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിള്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് പരിക്ക്

പുത്തൂരില്‍ താമസിക്കുന്ന ഇവര്‍ രാത്രി മദ്യപിക്കുന്നതിനിടയിലാണ് വാക്കേറ്റവും തുടര്‍ന്ന് സംഘട്ടനവുമുണ്ടായത്

 ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിള്‍ ഏറ്റുമുട്ടി, ഒരാള്‍ക്ക് പരിക്ക്
avatar image

NDR News

01 Oct 2021 08:35 AM

      ഓമശ്ശേരി. പുത്തൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പര്സപരം ഏറ്റുമുട്ടി ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാജസ്ഥാന്‍ സ്വദേശി അശ്വന്തിനെ കോഴിക്കോട്ട് സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് അശ്വന്ത്.സംഭവത്തെ തുടര്‍ന്ന് സഥലത്തെത്തിയ കൊടുവള്ളി പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

     രാജസ്ഥാനിലെ ശ്രീരംഗ നഗര്‍, രാംഗംഗ സ്വദേശികളായ രമേശ് കുമാര്‍,സുനില്‍ കുമാര്‍ എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ് അറസ്റ്റ് ചെയ്തത്പുത്തൂരില്‍ താമസിക്കുന്ന ഇവര്‍ രാത്രി മദ്യപിക്കുന്നതിനിടയിലാണ് വാക്കേറ്റവും തുടര്‍ന്ന് സംഘട്ടനവുമുണ്ടായത്.താമരശ്ശേരി കോടതിയിലാജരാക്കിയ പ്രതികളെ തുടരന്വേഷണത്തിനായി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

NDR News
01 Oct 2021 08:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents