കാക്കൂര്‍ മേഖലയില്‍ ഭ്രാന്തന്‍ കുറുക്കന്‍ ആക്രമണം,ജനങ്ങള്‍ ഭീതിയില്‍
കാക്കൂര്‍ പതിനൊന്നേ നാലില്‍ ആളുകള്‍ക്ക് നേരേയും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരേയും ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം
കാക്കൂര്‍. കാക്കൂര്‍ പതിനൊന്നേ നാലില്‍ ആളുകള്‍ക്ക് നേരേയും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരേയും ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം. പ്രദേശ വാസികളായ രണ്ട് പേരെ കുറുക്കന്‍ കടിച്ച് പരിക്കേല്‍പിച്ചു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനകം മൂന്ന് പശുക്കളും ഒരു ആടും കുറുക്കന്റെ കടിയേറ്റ് ചത്തു കഴിഞ്ഞു.
തീർഥങ്കര മീത്തൽ, മേപ്പാടി ചാലിൽ, തലപ്പൊയിൽ തുടങ്ങിയയിടങ്ങളിൽ ഭ്രാന്തൻ കുറുക്കൻ ആറോളം വളർത്തു മൃഗങ്ങളെയും രണ്ട് പ്രദേശവാസികളെയും കടിച്ചിരുന്നു. ഉണ്ണികൃഷ്ണൻ നമ്പൂതിരി, തലപ്പൊയിൽ ഇസ്മയിൽ, തീർഥങ്കര മീത്തൽ വേലായുധൻ എന്നിവരുടെ വീടുകളില്‍ വളര്‍ത്തിയ പശുക്കളാണ് കുറുക്കന്റെ കടിയേറ്റ് ചത്തത്.
തീര്‍ത്ഥങ്കര മീത്തല്‍ ഹരിദാസന്റെ വീട്ടിലെ ആടും ചത്തു. മറ്റു രണ്ട് വീട്ടുകാര്‍ വളര്‍ത്തുന്ന രണ്ട് നായ്ക്കളിലും പേയിളകിയ കുറുക്കന്റെ കടിയേറ്റതിനാല്‍ പേയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ട്.

