headerlogo
local

പേരാമ്പ്രയില്‍ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ് പരിക്കേറ്റു

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് ജോലി പുരോഗമിക്കുന്നതിനിടെയാണ് തൊഴിലാളിയുടെ ദേഹത്ത് തെങ്ങ് വീണ് പരിക്കേറ്റത്

 പേരാമ്പ്രയില്‍ തൊഴിലുറപ്പ് ജോലിക്കിടെ തെങ്ങ് കടപുഴകി വീണ്  പരിക്കേറ്റു
avatar image

NDR News

01 Oct 2021 08:04 PM

പേരാമ്പ്ര. തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ സ്ത്രീ തൊഴിലാളിയുടെ ദേഹത്ത് തെങ്ങ് കടപുഴകി വീണ് പരിക്കേറ്റു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ തൊഴിലുറപ്പ് ജോലി പുരോഗമിക്കുന്നതിനിടെയാണ് തൊഴിലാളിയുടെ ദേഹത്ത് തെങ്ങ് വീണ് പരിക്കേറ്റത്. പേരാമ്പ്ര കുഴിപ്പറമ്പില്‍ കുഞ്ഞായിശ്ശ(61)യുടെ ദേഹത്താണ് തെങ്ങ് വീണത്.

     അയ്യപ്പന്‍ ചാലില്‍ ബാലകൃഷ്ണന്റെ പുരയിടത്തില്‍ ജോലിക്കിടെ തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്. ശബ്ദം കേട്ട് പെട്ടെന്ന് ഒഴിഞ്ഞ് മാറാന്‍ സാധിച്ചതിനാല്‍ കാല്‍ മാത്രം തെങ്ങിനടിയില്‍ പെട്ട് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കാലിലെ‍ അസ്ഥിപൊട്ടിയ കുഞ്ഞായിശയെ സഹ തൊഴിലാളികള്‍ ചേര്‍ന്ന് പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിയിലെത്തിച്ചു.

NDR News
01 Oct 2021 08:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents