വളയത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് കെ.ഗംഗാധരൻ മാസ്റ്റർ വിടവാങ്ങി
ഇന്ന് പുലർച്ചെ മൂന്നു മണിയോടെ വളയം കണ്ടോത്തെ വീട്ടിലായിരുന്നു അന്ത്യം.

വളയം: മുതിർന്ന കമ്മ്യൂണിസ്റ്റും
കർഷക നേതാവും ജനപ്രതിനിധിയുമായിരുന്ന കെ.ഗംഗാധരൻ മാസ്റ്റർ (76) നിര്യാതനായി. കേരളാ കർഷക സംഘം നാദാപുരം ഏരിയാ മുൻ വൈപ്രസിഡൻ്റായിരുന്നു. സി. പി. ഐ.എം ചെക്കോറ്റ ബ്രാഞ്ച് അംഗമാണ്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ വളയം കണ്ടോത്തെ വീട്ടിലായിരുന്നു അന്ത്യം.
ദേശാഭിമാനി പത്രത്തെ നെഞ്ചേറ്റിയ അദ്ദേഹം നാല് പതിറ്റാണ്ട് കാലമായി പത്ര ഏജൻ്റും പ്രചാരകനുമാണ് .വളയം മേഖലയിൽ കർഷക - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കെട്ടിപടുക്കുന്നതിൽ മുൻ നിരയിൽ പ്രവർത്തിച്ച അദ്ദേഹം സി.പി.ഐ.എം അവിഭക്ത വളയം ലോക്കൽ കമ്മറ്റി അംഗമായിരുന്നു. വളയം ഹൈസ്ക്കൂൾ ,അവിഭക്ത വണ്ണാർ കണ്ടി ബ്രാഞ്ചുകളുടെ സെക്രട്ടറിയായും കർഷക സംഘം വളയം പഞ്ചായത്ത് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചു.
ചെക്യാട് വേവം ,കല്ലുനിര ഡിവിഷനുകളിൽ നിന്ന് ഒരു പതിറ്റാണ്ടോളം തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. ചെക്യാട് വേവം എൽ.പി സ്ക്കൂളിൽ പ്രധാന അധ്യാപകനായാണ് വിരമിച്ചതാണ്.
എ.കെ ജി പങ്കെടുത്ത വളയം മിച്ചഭൂമി സമരത്തിൻ്റെ മുൻനിര പോരാളിയായിരുന്നു. കേരളാ പെൻഷനേഴ്സ് യൂനിയൻ അംഗമാണ്. സംസ്ക്കാരം ഇന്ന് പകൽ 11 മണിക്ക് വീട് വളപ്പിൽ നടക്കും.
ഭാര്യ: ലക്ഷ്മി കുട്ടി (റിട്ട. അസി. സെക്രട്ടറി നാദാപുരം സർവ്വീസ് സഹകരണ ബാങ്ക് ) മക്കൾ: കെ. ശ്രീജിത്ത് ( സി.പി.ഐ.എം വണ്ണാർ കണ്ടി ബ്രാഞ്ച് സെക്രട്ടറി - വളയം ലോക്കൽ കമ്മറ്റി അംഗം - സെക്രട്ടറി കക്കട്ടിൽ മാർക്കറ്റിംഗ് സൊസൈറ്റി ) ,ശ്രീജ (അധ്യാപിക തിരുവങ്ങൂർ ഹൈസ്ക്കൂൾ) മരുമക്കൾ: സന്ധ്യ (കോ-ഓപ്പറേറ്റീവ് ഇൻപെക്ടർ വടകര) രാഗേഷ് മേപ്പയ്യൂർ (അധ്യപകൻ എം എം എം ഹയർ സെക്കണ്ടറി കൂട്ടായി -തിരൂർ). സഹോദരങ്ങൾ: രാഘവൻ ജാനകി, പരേതരായ ബാലൻ മാസ്റ്റർ, വിജയൻ,.