കോഴിക്കോട് ജില്ലയിൽ ഇന്ന് 688 പേർക്ക് കോവിഡ്
ടിപിആർ 8.59 ശതമാനം: 1357 രോഗമുക്തി

കോഴിക്കോട് : ജില്ലയിൽ ഇന്ന് 688 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ പത്തു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 671 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന രണ്ട് പേർക്കും വിദേശത്ത് നിന്ന് വന്ന 4 പേർക്കും രോഗം ബാധിച്ചു. ഇരുപത്തിനാല് മണിക്കൂറിനിടെ 8187 സാമ്പിളുകൾ പരിശോധിച്ചു.
51007 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 1357 പേർ രോഗമുക്തരായി. ടിപിആർ നിരക്ക് 8.59 ശതമാനമാണ്. 1074394 പേർ നിരീക്ഷണം പൂർത്തിയാക്കി. ആകെ 2696 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.1074394 പേർ നിരീക്ഷണം പൂർത്തിയാക്കി.
കോഴിക്കോട് കോര്‍ പ്പറേഷൻ 156, അരിക്കുളം 2, അത്തോളി 19, ആയഞ്ചേരി 1, അഴിയൂര്‍ 3, ബാലുശ്ശേരി 8, ചക്കിട്ടപ്പാറ 19, ചങ്ങരോത്ത് 1, ചാത്തമംഗലം 2, ചെക്കിയാട് 7, ചേളന്നൂര്‍ 4, ചേമഞ്ചേരി 11, ചെങ്ങോട്ട്കാവ് 3, ചെറുവണ്ണൂര്‍ 5, ചോറോട് 5, എടച്ചേരി 7, ഏറാമല 7, ഫറോക്ക് 7, കടലുണ്ടി 3, കക്കോടി 13, കാക്കൂര്‍ 13, കാരശ്ശേരി 1,കട്ടിപ്പാറ 3, കാവിലുംപാറ 3, കായക്കൊടി 1, കീഴരിയൂര്‍ 3, കിഴക്കോത്ത് 2, കോടഞ്ചേരി 3, കൊടിയത്തൂര്‍ 4, കൊടുവള്ളി 13, കൊയിലാണ്ടി 18, കൂടരഞ്ഞി 11, കൂരാച്ചുണ്ട് 2, കൂത്താളി 3, കോട്ടൂർ 9, കുന്ദമംഗലം 37, കുരുവട്ടൂര 7, കുറ്റ്യാടി 2, മടവൂർ 4, മണിയൂർ 4, മരുതോങ്കര 1, മാവൂർ 3, മേപ്പയ്യൂര്‍ 3, മൂടാടി 21, മുക്കം 10, നാദാപുരം 2, നടുവണ്ണൂര്‍ 6, നന്‍മണ്ട 1,നരിക്കുനി 1, നരിപ്പറ്റ 3, നൊച്ചാട് 4, ഒളവണ്ണ 8, ഓമശ്ശേരി 4, ഒഞ്ചിയം 9, പനങ്ങാട് 3, പയ്യോളി 19, പേരാമ്പ്ര 9, പെരുവയല്‍ 18, പുറമേരി 2, പുതുപ്പാടി 4, രാമനാട്ടുകര 4, തലക്കുളത്തൂർ 2, താമരശ്ശേരി 5, തിക്കോടി 7, തിരുവള്ളൂര്‍ 17, തിരുവമ്പാടി 12, തുറയൂര്‍ 2, ഉള്ള്യേരി 10, ഉണ്ണികുളം 12, വടകര 18, വാണിമേൽ 2, വേളം 11, വില്യാപ്പള്ളി 12 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകൾ.