മണിയൂര്‍ ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ ബഹുമതിയിലേക്ക്
പഞ്ചായത്തില്‍ മാലിന്യം നിര്‍മാര്‍ജനം ചെയ്ത് ശുചിത്വ പൂര്‍ണ്ണമാക്കുന്നതിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്
മണിയൂർ: മണിയൂര്‍ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് എന്ന ബഹുമതിയിലിക്ക് ചുവടു വെക്കുകയാണ്.പഞ്ചായത്തില്‍ മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്ത് ശുചിത്വപൂര്‍ണ്ണമാക്കുന്നതിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
ഹരിയാലി ഹരിത സഹായ സ്ഥാപന ഡയരക്ടര്‍ മണലില്‍ മോഹനന്‍ പദ്ധതി വിശദീകരണം നടത്തി. ഹരിത കേരളം ജില്ല കോ-ഓഡിനേറ്റര്‍ പി. പ്രകാശ് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജയ പ്രദ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശൈലേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

