headerlogo
local

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കും ശേഷവും പകയടങ്ങാതെ കുട്ടികള്‍ അടിച്ചു തീര്‍ത്തു

കൊടുവള്ളിയില്‍ പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ സഹപാഠികള്‍ തമ്മില്‍ നടു റോഡില്‍ കൂട്ടത്തല്ല്

 ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കും ശേഷവും പകയടങ്ങാതെ കുട്ടികള്‍ അടിച്ചു തീര്‍ത്തു
avatar image

NDR News

14 Oct 2021 03:26 PM

കൊടുവള്ളി: കുട്ടി മനസുകളില്‍ പോലും കുടിയിരിക്കുന്ന പകയ്ക്കും വാശിക്കും കോവിഡിന്റെ ദുരന്ത സാഹചര്യങ്ങള്‍ക്കും മയപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം . പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് കൊടുവള്ളിയില്‍ കഴിഞ്ഞ ദിവസം ഒന്നിച്ച് പഠിച്ചവര്‍ നടുറോഡില്‍ കൂട്ടത്തല്ല് നടത്തിയത് ഇതിന്റെ ഉദാഹരണം.പത്താം ക്ലാസിലായിരുന്നപ്പോള്‍ ഒരുമിച്ചുണ്ടായവര്‍ തമ്മിലുള്ള വൈരാഗ്യമാണ് ഇത്രയും കാലമായിട്ടും മനസിലിട്ട് നടന്ന ശേഷം തെരുവില്‍ അടിച്ച് തീര്‍ത്തത്. പ്രോട്ടോക്കോളിന് പുല്ല് വിലയാക്കി കുട്ടികള്‍ അടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിലത്ത് വീണ് കിടക്കുന്നവരെ ചെരിപ്പിട്ട് ചവിട്ടുന്ന രംഗങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം.

      കൊടുവള്ളി സ്കൂളിലെയും കരുവമ്പൊയില്‍ സ്കൂളിലെയും കുട്ടികള്‍ തമ്മിലാണ് പൊതുവഴിയില്‍ അടിപിടിയുണ്ടായത്.പരീക്ഷക്കെ ത്തുമ്പോള്‍ സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് അധ്യാപകര്‍ സ്കൂളില്‍ ആവശ്യമായ മുന്‍ കരുതല്‍ എടുത്തിരുന്നു.പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് കുട്ടികള്‍ തമ്മില്‍ തല്ലിയത്.

     നാട്ടുകാര്‍ ഇടപെട്ടാണ് ഒടുവില്‍ സംഘര്‍ഷം നിയന്ത്രിച്ചത്. നാട്ടുകാര്‍ വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് പറഞ്ഞു വിടുകയായിരുന്നു. സംഭവത്തില്‍ പരാതിയൊന്നും നല്‍കാത്തതിനാല്‍ പോലീസ് കേസ് എടുത്തിട്ടില്ലെന്നാണ് പറയപ്പെടുന്നത്.

 

NDR News
14 Oct 2021 03:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents