സ്മാർട് തുറയൂരിൻ്റെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു

തുറയൂർ : സ്റ്റുഡന്റസ് ഓഫ് മൾട്ടിപിൾ അക്കാഡമിക്സ് ആൻഡ് റിക്രിയേഷണൽ ടാലെന്റ്‌സ് (സ്മാർട്ട്) തുറയൂരിന്റെ ആഭിമുഖ്യത്തിൽ തുറയൂർ ഗ്രാമപഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും വിവിധ വിഷയങ്ങളിൽ പി.എച്ച് .ഡി. കരസ്ഥമാക്കിയവരെയും ആദരിച്ചു. പാലച്ചുവടിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
തുറയൂർ ഗ്രാമ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ഇളം തലമുറയെ ആസൂത്രിതവും ഫലപ്രദവുമായ രീതിയിൽ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രോൽസാഹിപ്പിക്കാനും മികച്ച തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകി അവരെ ഉന്നത മേഖലകളിലേക്ക് കൈപിടിച്ച് ഉയർത്താനുമുള്ള സ്മാർട്ട് തുറയൂരിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സി. കെ. ഗിരീഷ് പറഞ്ഞു. നാടിന്റെ സമഗ്രവികസനത്തിന് ഇത് മുതൽക്കൂട്ടാവുമെനന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യോളി പോലീസ് ഇൻസ്‌പെക്ടർ സുഭാഷ് ബാബു സ്മാർട്ട് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.സജീബ് എ. എം. മുഖ്യ പ്രഭാഷണം നടത്തി . കണ്ടോത്ത് അബുബക്കർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, സലഫിയ്യ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എ. വി. അബ്ദുല്ല, സ്മാർട്ട് വൈസ് ചെയർമാൻ എ. കെ. അബ്ദുറഹ്മാൻ, പി. ടി. അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി പി അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.
മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഡോ. സജീബ്, കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. നിബില, എംഡി സൈക്യാട്രിയിൽ ഫസ്റ്റ് റാങ്ക് നേടിയ ആയിഷ അബ്ദുറഹ്മാൻ എന്നിവർക്ക് എ.കെ. അബ്ദുറഹ്മാൻ, എ. വി. അബ്ദുല്ല, സുഭാഷ് ബാബു ,സികെ ഗിരീഷ് എന്നിവർ ഉപഹാരങ്ങൾ നൽകി. കൂടാതെ എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉള്ള ഉപഹാരങ്ങൾ മുനീർ കുളങ്ങര, വള്ളിയത് മൊയ്‌ദീൻ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സി. എ. നൗഷാദ് , ഇസ്‌സുദ്ധീന് ഗുലാം മുഹമ്മദ്, മാണിക്കോത് അസൈനാർ ഹാജി എന്നിവർ വിതരണം ചെയ്തു.