ഇന്ന് വിജയദശമി : ആദ്യാക്ഷരത്തിൻ്റെ മധുരം നുണഞ്ഞ് കുരുന്നുകൾ
കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ ആഘോഷങ്ങൾ ചുരുക്കി വിദ്യാരംഭം
പേരാമ്പ്ര : നാവിലും മനസ്സിലും ഹരിശ്രീ കുറിച്ച് ഇന്ന് വിദ്യാരംഭം. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു.
കല്ലോട് വയങ്ങോട്ടുമ്മൽ ശ്രീ പരദേവത ക്ഷേത്രത്തിൽ പി. കെ. രാഘവൻ മാസ്റ്റർ കുരുന്നുകൾക്ക് ആദ്യാക്ഷര മധുരം പകർന്നു. കോവിഡ് രോഗവ്യാപനഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ എഴുത്തിനിരുത്ത്.
വീടുകളിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും. തിരൂർ തുഞ്ചൻ പറമ്പിലും പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിലും ഗുരുവായൂർ ക്ഷേത്രത്തിലും ഇന്ന് എഴുത്തിനിരുത്തൽ ഇല്ല.

