ആവളയില്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിര്‍വ്വഹിച്ചു

ആവള: ആവളയിലെ കലാ–സാമൂഹ്യ രംഗത്തെ നിറ വ്യക്തിത്വവും അധ്യാപകനുമായിരുന്ന അരീക്കൽ രവിയുടെ സ്മാരകമായി തയ്യാറാക്കിയ ഓഡിറ്റോറിയം ജനങ്ങള്‍ക്കായി തുറന്നു. രവിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി ആവള ബ്രദേഴ്സ് കലാസമിതിയാണ് രവി അരീക്കൽ സ്മാരക ഓഡിറ്റോറിയം തയ്യാറാക്കിയത്.
ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിര്‍വവ്ഹിച്ചു. കലാസമിതി ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ ടി രാധ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി എം ബാബു ഫോട്ടോ അനാച്ഛാദനംചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി പ്രവിത, ബ്ലോക്ക് പഞ്ചായത്തംഗം കെ അജിത,ഗ്രാമ പഞ്ചായത്തംഗം എം എം രഘുനാഥ്, എം കുഞ്ഞമ്മത്, രഘുപുരം രാധ, വി കെ നാരായണൻ, ജിജോയ് ആവള, മമ്മു ഒലുപ്പിൽ തുടങ്ങിയവർ സംസാരിച്ചു. എം പി രവി അധ്യക്ഷനായിരുന്നു. നൗഷാദ് സ്വാഗതവും രജീഷ് കണ്ടോത്ത് നന്ദിയും പറഞ്ഞു.