പ്രളയ ദുരന്തത്തില്‍ ജീവിതം വഴിമുട്ടിയവരെ ചേര്‍ത്ത് പിടിച്ച് മലയാളത്തിന്റെ മഹാനടനും
മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവ കാരുണ്യ സംഘടനയായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍ നാഷണല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ജീവ കാരുണ്യ പ്രവര്‍ത്തനം

കോട്ടയം.പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. താന്‍ നേതൃത്വം നല്‍കുന്ന ജീവ കാരുണ്യ സംഘടനയായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍ നാഷണല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രളയ ദുരന്തത്തിനിരയായ കൂട്ടിക്കലെ ജനങ്ങളെ വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രിയ നടന്‍ ചേര്‍ത്ത് നിര്‍ത്തുന്നത്.
മമ്മൂട്ടിയുടെ നിര്‍ദ്ദേശ പ്രകാരം ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. സണ്ണി പി.ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ദുരന്ത സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. സംഘത്തോടൊപ്പം വിവിധ മേഖലകളില്‍ വിദഗ്ദരായ ഡോക്ടര്‍മാരും മെഡിക്കല്‍ ജീവനക്കാരുമുണ്ട്. അത്യാധുനികമായ മെഡിക്കല്‍ ഉപകരണങ്ങളും ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്.കുടിവെള്ള വിതരണം സുഗമമാക്കുന്നതിനായി നൂറു കുടിവെള്ള സംഭരണി നേരത്തേ ഇവിടെയെത്തിച്ചിട്ടുണ്ട്.
ദുരന്തത്തിനിരയായ എല്ലാവര്‍ക്കും ഉപകരിക്കും വിധം പുതു വസ്ത്രങ്ങള്‍,പാത്രങ്ങള്‍, കിടക്കകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന തുണി സാധനങ്ങളുടെ ക്വിറ്റുകളും എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ചെയ്യുന്ന സഹായങ്ങള്‍ താല്ക്കാലികമാണെന്നം വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായങ്ങള്‍ ചെയ്യുമെന്നും കെയര്‍ ആന്റ് ഷെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.അസോസിയേഷന്‍ ബാനറിലാണെങ്കിലും ദുരന്ത സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ മമ്മൂട്ടി നേരിട്ടാണ് നിയന്ത്രിക്കുന്നത്.