കൊടക്കാട് ശ്രീധരൻ ഓർമ്മദിനം: 'കൊടക്കാടോർമ്മ 2021' ഇന്ന് തുടങ്ങും
പി. രാമകൃഷ്ണൻ കണ്ണൂർ പരിപാടി ഉദ്ഘാടനം ചെയ്യും
പയ്യോളി: കേരളത്തിനകത്തും പുറത്തും ശാസ്ത്രപ്രചാരകനും വിദ്യാഭ്യാസ പ്രവർത്തകനുമായി നാലു പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന കൊടക്കാട് ശ്രീധരൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടക്കുന്നു. 'കൊടക്കാടോർമ്മ 2021' എന്ന പേരിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒക്ടോബർ 25ന് കൊടക്കാട് കവിതകളുടെ സംഗീതാവിഷ്കാരം, ഗാനാഞ്ജലി എന്നിവ നടക്കും. പി. രാമകൃഷ്ണൻ കണ്ണൂർ ഉദ്ഘാടനം ചെയ്യും. പയ്യോളി നഗരസഭ ചെയർമാൻ ഷെഫീഖ് വടക്കയിൽ പങ്കെടുക്കും.
'സ്കൂൾ തുറക്കുമ്പോൾ' എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം കെ ടി രാധാകൃഷ്ണൻ, സി പി സുരേഷ് ബാബു എന്നിവർ സംബന്ധിക്കും.
ഒക്ടോബർ 27ന് ശാസ്ത്രാവബോധവും ജനാധിപത്യവും സമകാലിക ഇന്ത്യയിൽ എന്ന വിഷയത്തിൽ വെബിനാർ നടക്കും ഡോ: രശ്മിതരാമചന്ദ്രൻ, അഡ്വ: ഗീനാകുമാരി എന്നിവർ പങ്കെടുക്കും.
ഒക്ടോബർ 29ന് 'കൊടക്കാടോർമ്മ' ഡോക്യൂമെന്ററി പ്രകാശനം ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ജന സെക്രട്ടറി പി. ഗോപകുമാറും അനുസ്മരണപ്രഭാഷണം സംസ്ഥാന പ്രസിഡണ്ട് ഒ. എം. ശങ്കരനും നിർവ്വഹിക്കും.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി. ഗോവിന്ദൻ, കൺവീനർ കെ. കെ. ഫൈസൽ, പരിഷത്ത് സെക്രട്ടറി ശശിധരൻ മണിയൂർ, ചന്ദ്രൻ മുദ്ര എന്നിവർ പങ്കെടുത്തു.

