ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ കാരുണ്യം തേടുന്നു
O+ve രക്ത ഗ്രൂപ്പിൽ പെട്ട വൃക്ക ദാനം ചെയ്യാൻ സന്നദ്ധതയുള്ള സുമനസ്സുകളുടെ സഹായങ്ങൾ പ്രതീക്ഷിക്കുന്നു
നടുവണ്ണൂർ: ഇരു വൃക്കകളും തകരാറിലായ പുളിയോട്ട് മുക്ക് സ്വദേശി റഫീഖ് പുതിയോട്ടിൽ (45വയസ്സ്) എന്ന യുവാവ് സുമനസുകളുടെ സഹായം തേടുന്നു. ഒരു വർഷത്തിലേറെയായി ഡയാലിസിസ് ചെയ്യുന്നു. അടിയന്തിരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 30 ലക്ഷം രൂപയോളം ചിലവ് വരും.
O+ve രക്ത ഗ്രൂപ്പിൽ പെട്ട വൃക്കയാണ് ആവശ്യമുള്ളത്. സാമ്പത്തികമായി വലിയ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. ഡയാലിസിസിനും മറ്റു അനുബന്ധ
ചികിത്സകൾക്കുമായി മാസത്തിൽ വലിയൊരു തുക ആവശ്യമായി വരുന്നുണ്ട്. ജോലിയോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്ത ഈ കുടുംബത്തെ സംബന്ധിച്ചേടത്തോളം ചികിത്സക്ക് വേണ്ടി വരുന്ന ഈ ഭാരിച്ച ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണ്.
ആയതിനാൽ ഉദാരമതികളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളും പ്രാർത്ഥനകളും ഈ യുവാവിന് അത്യാവശ്യമാണ്.
O+ve രക്ത ഗ്രൂപ്പിൽ പെട്ട വൃക്ക ദാനം ചെയ്യാൻ സന്നദ്ധതയുള്ള സുമനസ്സുകളുടെ സഹായം തേടുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
Contact No:
+91 94466 45885
+971 50 758 4004
+91 97445 53178
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
A/c No: 14150100189486
JOINT ACCOUNT
RAFEEKH PUTHIYOTTIL
FEDERAL BANK
PERAMBRA BRANCH - CALICUT
IFSC Code: FDRL0001415

