headerlogo
local

കുറ്റ്യാടി റെഡ് ക്രോസ് സൊസൈറ്റി മാസ്ക് വിതരണം ചെയ്തു

കുന്നുമ്മൽ ബ്ലോക്ക് ഹെൽത്ത് സൂപ്പർ വൈസർ ബാബു സെബാസ്റ്റ്യൻ വിതരണോൽഘാടനം നിർവ്വഹിച്ചു

 കുറ്റ്യാടി  റെഡ് ക്രോസ് സൊസൈറ്റി മാസ്ക് വിതരണം ചെയ്തു
avatar image

NDR News

26 Oct 2021 05:55 PM

കുറ്റ്യാടി: റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ച് സ്കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് ഉപയോഗിക്കാനായി  വിദ്യാലയങ്ങൾക്ക് നൽകുന്ന മാസ്ക് വിതരണത്തിൻ്റെ ഉദ്ഘാടനം കുറ്റ്യാടി എം ഐ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ച്  ഓണററി സെക്രട്ടറി കെ.പി.സുരേഷ്  അധ്യക്ഷതയിൽ കുന്നുമ്മൽ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർബാബു സെബാസ്റ്റ്യൻ വിതരണോൽഘാടനം നിർവ്വഹിച്ചു.   

     ഹെഡ് മാസ്റ്റർ ഇൻ ചാർജ് വി.സി. കുഞ്ഞബ്ദുല്ല ഏറ്റുവാങ്ങി. റെഡ് ക്രോസ് ഭാരവാഹികളായ സെഡ്. എ. സൽമാൻ , കെ.ജി.മഹേശൻ,സന്ധ്യ കരണ്ടോട്, ഷാഹിദ ജലീൽ , നാരായ ണൻ മരുതോങ്കര, കെ.പി.ആർ. അഫീഫ്, എം.ഷഫീഖ്സം സാരിച്ചു.  നേരത്തെ കുറ്റ്യാടി താലൂക്ക് ആശ്വപത്രിയിൽ മിനി വെന്റിലേറ്റർ റെഡ്ക്രോസ് നൽകിയിരുന്നു. തുടർന്ന് വിവിധ വിദ്യാലയ ങ്ങളിൽ മാസ്ക് എത്തിച്ചു കൊടുത്തു.

NDR News
26 Oct 2021 05:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents